ADVERTISEMENT

വിവാഹ വാർഷികദിനത്തിൽ ഹൃദയസ്പർശിയായ വിഡിയോയും കുറിപ്പും പങ്കുവച്ച് റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ആര്‍ജെ മാത്തുക്കുട്ടി. ഒരു വർഷത്തെ മനോഹരമായ നിമിഷങ്ങൾ കോർത്തുവച്ചാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. വിവാഹം മുതൽ ഒരു കുഞ്ഞിന്റെ അച്ഛനാകുന്നതു വരെയുള്ള സംഭവങ്ങൾ വിഡിയോയിൽ കാണാം. 

ഭാര്യ ഡോ.എലിസബത്ത് ഷാജി മഠത്തിലിനെക്കുറിച്ച് മാത്തുക്കുട്ടി പങ്കുവച്ച കുറിപ്പും വൈറലായി. 'എന്റെ വിധി നിന്റെ തീരുമാനങ്ങളാണ്' എന്നായിരുന്നു മാത്തുക്കുട്ടി കുറിച്ചത്.  

മാത്തുക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ: ‘‘പൊട്ടി പൊളിഞ്ഞു പാളീസായിരിക്കുന്ന കമ്പനിയിലേക്ക് കാശ് മുടക്കാൻ ആധാരം പണയം വച്ച കാശുമായി വരുന്ന ആളെ പോലെയായിരുന്നു നീ എന്റെ ജീവിതത്തിലേക്ക് വന്നത്. എനിക്ക് പോലും വിശ്വാസമില്ലാത്ത എന്റെ ജീവിതത്തെ, എന്നെക്കാളും അധികം നീ വിശ്വസിച്ച് തുടങ്ങിയിടത്ത് നിന്നുമാണ് (സലിം കുമാറിന്റെ ഭാഷയിൽ പറഞ്ഞാൽ) ശരിക്കുമുള്ള ഞാൻ ആരംഭിക്കുന്നത്.

കടന്നു പോവുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വർഷമാണ്. ഒരുപാട് നന്ദിയുണ്ട്. വിവാഹ വാർഷികാശംസകൾ! എന്റെ വിധി നിന്റെ തീരുമാനങ്ങളാണ്.’’

കഴിഞ്ഞ വർഷം ജൂലൈ 16നായിരുന്നു മാത്തുക്കുട്ടിയും എലിസബത്തും വിവാഹിതരായത്. ഈയടുത്താണ് ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ എലിസബത്ത് കാനഡയിൽ ഡോക്ടറാണ്. ഇരുവരും ഇപ്പോൾ കാനഡയിലാണ് ഉള്ളത്. 

അരുണ്‍ മാത്യു എന്നാണ് യഥാര്‍ഥ പേരെങ്കിലും റേഡിയോ ജോക്കി ആയിരുന്നപ്പോള്‍ ഉള്ള ആര്‍ജെ മാത്തുക്കുട്ടി എന്ന പേരിലാണ് താരം പ്രശസ്തനായത്. ചാനല്‍ ഷോകളിലൂടെ അവതാരകനായി തിളങ്ങിയ മാത്തുക്കുട്ടി സിനിമകളില്‍ ചെറിയ വേഷങ്ങളിലും അഭിനയിച്ചു. 2015ല്‍ രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത യൂടൂ ബ്രൂട്ടസ് എന്ന ചിത്രത്തില്‍ സംഭാഷണം എഴുത്തിലും അദ്ദേഹം പങ്കാളിയായി. 

2021ല്‍ ആസിഫ് അലിയെ നായകനാക്കി കുഞ്ഞെല്‍ദോ എന്ന സിനിമ സംവിധാനം ചെയ്തു. അവതാരകന്‍ കലേഷ് ദിവാകരനോടൊപ്പമുള്ള മാത്തു-കല്ലു എന്ന കൂട്ടുകെട്ടിൽ അവതരിപ്പിച്ച പല ടിവി പരിപാടികളും വന്‍ ജനപ്രീതി നേടിയിരുന്നു.

English Summary:

RJ Mathukutty's Heartwarming Wedding Anniversary Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com