ADVERTISEMENT

പ്രശസ്ത തമിഴ് സീരിയൽ നടൻ യുവൻരാജ് നേത്രൻ അന്തരിച്ചു. അർബു​ദ ബാധയെത്തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി മാസമായി ചികിത്സയിലായിരുന്നു. തമിഴിൽ ഹിറ്റായ നിരവധി ജനപ്രിയ സീരിയലുകളിൽ യുവൻരാജ് പ്രധാന വേഷത്തിലെത്തിയിരുന്നു. ബാലതാരമായാണ് അഭിനയരം​ഗത്തേക്ക് എത്തുന്നത്. 25 വർഷത്തോളമായി അഭിനയരം​ഗത്ത് സജീവമായിരുന്നു. മറുധാനി എന്ന ഷോയിലൂടെയാണ് ശ്രദ്ധേയനായി.

അടുത്തിടെ യുവൻരാജ് ആശുപത്രിയിലാണെന്ന വിവരം മകൾ അബേനയ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു. “അച്ഛൻ കാൻസർ പോസിറ്റീവാണ്. ശസ്ത്രക്രിയ കഴിഞ്ഞു. കരൾ തകരാറിലായതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അച്ഛൻ വേഗം സുഖം പ്രാപിക്കാൻ എല്ലാവരും പ്രാർഥിക്കണം.”- അബേനയ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. സീരിയൽ നടിയായ ദീപയാണ് യുവൻരാജിന്റെ ഭാ​ര്യ. അബേനയ, അഞ്ജന എന്നീ രണ്ട് മക്കളുമുണ്ട് ഇവർക്ക്. അബേനയയും അഭിനയരംഗത്ത് സജീവമാണ്.

തുടക്ക കാലത്ത് വില്ലൻ കഥാപാത്രങ്ങളിലാണ് യുവൻരാജ് തിളങ്ങിയത്. ചില തമിഴ് ചിത്രങ്ങളിൽ സഹനടനായും വേഷമിട്ടു. നിരവധി റിയാലിറ്റി ഷോകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. സൺ ടിവിയിലെ ഡാൻസ് റിയാലിറ്റി ഷോയായ മസ്താന മസ്താനയിൽ വിജയി ആയിരുന്നു. നിലവിൽ സിംഗപ്പെണ്ണെ, രഞ്ജിതമേ തുടങ്ങിയ സീരിയലുകളിലാണ് യുവൻരാജ് അഭിനയിച്ചു കൊണ്ടിരുന്നത്.

English Summary:

TV Actor Yuvanraj Nethrun aka Nethran Dies After Battling Cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com