ADVERTISEMENT

ജീവിതയാത്രയിലേയ്ക്കു കൂട്ടിക്കൊണ്ടു പോകുകയാണ് 'ലോനപ്പന്റെ മാമോദീസ'യിലെ പുതിയഗാനം. നഷ്ടപ്പെട്ടു പോയ എന്തെല്ലാമോ തിരിച്ചു പിടിക്കാനുള്ള വ്യഗ്രത. എല്ലാ തോൽവികൾക്കൊടുവിലും സന്തോഷത്തിന്റെ തുരുത്തുകാണും എന്ന് ഓർമിപ്പിക്കുകയാണ് ഗാനം. ലോനപ്പൻ എന്ന കഥാപാത്രത്തിന്റെ ജീവിതയാത്ര മറ്റൊരു വഴിയിലേക്കു തിരിയുകയാണ് ഗാനത്തിലൂടെ. ചിത്രത്തിന്റെ കഥയിൽ വഴിത്തിരിവാകുന്ന ഗാനമാണ് 'മേഘക്കാടിൽ'. 

'മേഘക്കാടിൽ എവിടെയോ

ഒളിയുമാ, നിറമണി നിലാവേ

തിരിനാളം പോൽ മനമാകേ

നിറഞ്ഞോ നീ... വീണ്ടും'

അങ്ങനെ മനസ്സിൽ നിറയുകയാണ് ഒരു ആനന്ദം. ലോനപ്പന്റെ മനസ്സിലെന്ന പോലെ തന്നെ പ്രേക്ഷകരുടെ മനസ്സിലേക്കും ആനന്ദത്തിന്റെ വിത്തു പാകുന്നുണ്ട് ആ ഗാനം. ബി.കെ. ഹരിനാരായണന്റേതാണു വരികൾ. അൽഫോൺസിന്റെ  വ്യത്യസ്തമായ ആലാപനവും സംഗീതവും ആസ്വാദക മനസ്സിനെ മറ്റൊരു തലത്തിലേയ്ക്ക് കൊണ്ടുപോകുന്നു. 

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. ജയറാമിന്റെ അത്യുഗ്രമായ തിരിച്ചു വരവാണ് 'ലോനപ്പന്റെ മാമ്മോദീസ'യിലൂടെ സംഭവിച്ചതെന്നാണ് ആരാധകരുടെ വിലയിരുത്തൽ. അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. ഇന്നസന്റ്, അലൻസിയർ, ശാന്തി കൃഷ്ണ, നിഷ സാരംഗ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത ചിത്രം തീയറ്റയിൽ കയ്യടി നേടി മുന്നേറുകയാണ്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com