ADVERTISEMENT

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയബന്ധം പരസ്യപ്പെടുത്തി ഗായിക അഭയ ഹിരൺമയി. എട്ടുവർഷമായി വിവാഹിതനായ ഒരു പുരുഷനുമായി താൻ ലിവിങ് ടുഗെതറാണെന്ന് ഹിരൺമയി സോഷ്യൽ മീഡിയയിൽ കുറിച്ചു. വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പമുള്ള പ്രണയചിത്രം പങ്കുവച്ചാണ് ഹിരൺമയി ഇക്കാര്യങ്ങൾ പറഞ്ഞത്

സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണരൂപം

'2008 മുതൽ 2019 വരെ  ബന്ധത്തെ പറ്റി പരസ്യ പ്രസ്താവന ഞാൻ നടത്തിയിട്ടില്ല. അതെ, വിവാഹിതനായ ഒരു പുരുഷനുമായി (വിവാഹം എന്നത് അയാൾ നിയമപരമായി അകപ്പെട്ട ഒന്ന്) കഴിഞ്ഞ എട്ടുവർഷമായി ബന്ധമുണ്ട്. ഞാൻ മുന്‍പ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ 12 വയസ്സിന്റെ വ്യത്യാസവും ഉണ്ട്. നോക്കുമ്പോൾ അദ്ദേഹം ഒരു വലിയ മനുഷ്യനും അയാളെ അപേക്ഷിച്ച് ഞാനൊരു കൊച്ചുകുട്ടിയുമാണ്. വ്യത്യസ്തമായ സ്വഭാവമുള്ള രണ്ടുപേരാണ് ഞങ്ങൾ. പക്ഷേ, പ്രണയത്തിലായ നാളു മുതൽ ഇന്നു വരെ സന്തോഷത്തോടെയാണ് ജീവിതം. വലിയ അസ്വാരസ്യങ്ങളൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. മഞ്ഞപ്പത്രങ്ങൾ അദ്ദേഹത്തിന്റെ കാമുകിയായും, കുലസ്ത്രീകൾ കുടുംബം തകർത്തവളായും ചിത്രീകരിച്ചിട്ടുണ്ട്. ഒളിച്ചോട്ടം നടത്തി ക്ഷീണിച്ചു. ഇനിയും വയ്യ. എന്റെയും ഗോപിസുന്ദറിന്റെയും ഒഫീഷ്യൽ പേജിലൂടെ ഇക്കാര്യങ്ങൾ എല്ലാവരെയും അറിയിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റിനു നേരെ ‘പൊങ്കാല’ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നു.'

 

ഹിരൺമയിയുമൊത്തുള്ള ഫോട്ടോകൾ ഗോപി സുന്ദറും നേരത്തെ സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിരുന്നു. വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ ആക്രമണങ്ങളായിരുന്നു ഇരുവർക്കും നേരിടേണ്ടി വന്നത്. എന്നാൽ ഇതിനെല്ലാം ഗോപി സുന്ദർ കൃത്യമായ മറുപടിയും മുൻപ് നൽകിയിരുന്നു. നേരത്തെ അഭയക്കൊപ്പമുള്ള ചിത്രം ഫെയ്സ് ബുക്കിൽ പങ്കുവച്ചപ്പോൾ ഭാര്യ പ്രിയയും അദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. '9Years Of Togetherness' എന്ന കുറിപ്പോടെയായിരുന്നു ഗോപി സുന്ദർ ഹിരൺമയിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഈ ചിത്രത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതമായിരുന്നു ഗോപി സുന്ദറിന്റെ ഭാര്യ പ്രിയയുടെ മറുപടി. ചിലരെ ഇത്രയും വർഷം കൂടെ നിർത്തിയതിന് അഭിനന്ദനങ്ങൾ എന്നും, ഇക്കാര്യം കോടതിയിൽ അറിയിച്ചിട്ടില്ലെന്നുമായിരുന്നു പ്രിയ ഫെയ്സ്ബുക്കിൽ കുറിച്ചത്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com