ADVERTISEMENT

ഒറ്റസിനിമകൊണ്ട് മലയാളി ഹൃദയത്തിൽ ഇടം നേടിയ താരങ്ങളാണ് പ്രിയ പ്രകാശ് വാര്യരും നൂറിൻ ഷരീഫും. 'ഒരു അഡാർ ലൗ' എന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന ഒറ്റഗാനത്തിലൂടെ ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. നൂറിൻ ആകട്ടെ അതേ ചിത്രത്തിലെ അഭിനയമികവിനാലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിൽ ഇരുവരും ചുരുങ്ങിയ കാലയളവിൽ അഭിനയരംഗത്ത് ആരാധകരെ സൃഷ്ടിച്ചു. അഭിനയം മാത്രമല്ല ആലാപനവും വഴങ്ങുമെന്നു തെളിയിക്കുകയാണ് ഇപ്പോൾ ഇരുവരും. 

 

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം അതിമനോഹരമായി ആലപിക്കുകയാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിന്റെ അന്യഭാഷാ പതിപ്പായ 'ലൗവേഴ്സ് ഡേ'യുടെ ലൊക്കേഷനിൽ നിന്ന് ഇരുവരും പാട്ടുപാടുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. സിനിമ പോലെതന്നെ ആലാപനവും തനിക്കേറെ പ്രിയപ്പെട്ടതാണെന്നു പറയുന്നു പ്രിയ. 

 

എന്നാല്‍ 'മാണിക്യ മലരായ പൂവി' എന്ന ഗാനം ആലപിക്കാമോ എന്ന് നൂറിനോടു ചോദിച്ചപ്പോൾ വിനീത് ശ്രീനിവാസൻ മനോഹരമായി പാടിവച്ച ഗാനമാണ് മാണിക്യമലരെന്നും താൻ പാടിയാൽ ശരിയാകില്ലെന്നുമായിരുന്നു മറുപടി. 'പ്രത്യേകിച്ചു മലയാളം ഗാനമായതിനാൽ ഒട്ടുംശരിയാകില്ല. കാരണം മലയാളത്തിൽ ഒരു പാട്ടുപാടിയാൽ എന്താണ് ഈ പെണ്‍കുട്ടി കാണിക്കുന്നതെന്നു ചോദിക്കും ജനങ്ങള്‍. അത്രയും മോശമായിരിക്കും. അതുകൊണ്ട് ഒരു ഇംഗ്ലീഷ് ഗാനം പാടാം. അതായിരിക്കും എന്നെ സംബന്ധിച്ചിടത്തോളം നല്ലത്'.- നൂറിൻ പറഞ്ഞു. തുടർന്ന് ഒരു ഇംഗ്ലീഷ് ഗാനം  നൂറിൻ ആലപിച്ചു.

 

മികച്ച പ്രതികരണമാണ് ഇരുവരുടെയും ആലാപനത്തിനു ലഭിക്കുന്നത്. ഇരുവരും മനോഹരമായി പാടി എന്നാണ് ആരാധകരുടെ പ്രതികരണം. 'അഭിനയത്തിൽ മാത്രമല്ല, ആലാപനത്തിലും ഭാവിയുള്ളവരാണ് ഇരുവരും' എന്നു പറയുന്നവരും നിരവധിയാണ്. നിരവധിപേരാണ് വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com