അമ്പോ...അടിപൊളി! ദുൽഖറോ, ഭാര്യയോ, ആരുടെ ഡാൻസാണ് കൂടുതൽ ഗംഭീരം?
Mail This Article
ദുൽഖർ സൽമാൻ നല്ല ഡാൻസുകാരനാണെന്ന് ഇനി പറയേണ്ട കാര്യമൊന്നുമില്ല. കാരണം എല്ലാവർക്കും അറിയാം എന്നതു തന്നെ. എന്നാൽ ഭാര്യ അമാലിനെ പറ്റി കൂടുതലൊന്നും ആരാധകർക്കറിയില്ല. ദുൽഖറിനൊപ്പം വല്ലപ്പോഴും എത്തുന്ന കുടുംബചിത്രത്തിനപ്പുറം നല്ലനർത്തകിയാണെന്ന് അധികം ആർക്കും അറിയില്ല. ഏറ്റവും ഒടുവിൽ പുറത്തു വന്നിരിക്കുന്ന വിഡിയോ പറയുന്നതും അതാണ്. ദുല്‍ഖറിനൊപ്പം അതിഗംഭീര ചുവടുവെപ്പുമായി എത്തുകയാണ് ഭാര്യ അമാൽ സൂഫിയ.
ദുൽഖറിന്റെയും അമാലിന്റെയും ഡാൻസ് വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഏതോ വിവാഹ വേദിയിലാണ് ഇരുവരുടെയും ഡാൻസ്. കൂടെ സുഹൃത്തുക്കളും ബന്ധുക്കളും അടക്കമുള്ള സംഘത്തെയും കാണാം. വിഡിയോ ഏതായാലും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘നല്ല ദമ്പതിമാർ, എന്നും ജീവിതം ഇങ്ങനെ സന്തോഷകരമാകട്ടെ’ എന്നെല്ലാമാണു പലരുടെയും കമന്റുകൾ.
നേരത്തെയും വിഡിയോകളിലൂടെയും മറ്റും താരം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ടെങ്കിലും ഭാര്യക്കൊപ്പമുള്ള ഡാൻസ് ഇത് ആദ്യമാണ്. അസാധ്യ മെയ്‌വഴക്കത്തോടെ ദുൽഖറിനൊപ്പം തന്നെ ചുവടുവെക്കുകയാണ് അമാലും. ഒന്നരവർഷത്തെ ഇടവേളയ്ക്കു ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന ഒരു യമണ്ടൻ പ്രണയകഥ പ്രദർശനത്തിനൊരുങ്ങുകയാണ്. ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ