ADVERTISEMENT

ഇങ്ങനെ പോയാൽ ‘റൗഡിബേബി’ തരംഗം ഇവിടെയൊന്നും അവസാനിക്കുമെന്നു നോന്നുന്നില്ല. കാരണം അത്രമാത്രം പ്രായഭേദമന്യേ എല്ലാവരെയും ആകർഷിച്ചു കഴിഞ്ഞു ഈ ഗാനം. ഭാഷയുടെ അതിർ വരമ്പുകൾ കടന്നു മുന്നോട്ടു കുതിച്ച ഗാനം ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. റൗഡിബേബിയുമായി സിനിമാ മേഖലയിലെ മറ്റുതാരങ്ങളും  എത്തി. ഏറ്റവും ഒടുവിൽ റൗഡിബേബബിയുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം നവ്യ നായർ.

റൗഡിബേബിയ്ക്ക് നവ്യ നായരുടെ കിടിലൻ ചുവടുവെപ്പ് എന്ന കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളിൽ ഡാൻസ് തരംഗമാകുന്നത്. ആറുലക്ഷത്തോളം ആളുകൾ വിഡിയോ യൂട്യൂബിൽ കണ്ടു. സംഗതി ഏതായാലും ഗംഭീരമായിട്ടുണ്ട്. വിഡിയോയിൽ നവ്യയെ കാണാൻ നല്ലഭംഗിയുണ്ടെന്നാണ് ആരാധകപക്ഷം. അതേസമയം നവ്യ റൗഡിബേബി കളിച്ച് മോശമാക്കി എന്ന വിമർശനവുമുണ്ട്. സായ്പല്ലവിയുടെതു പോലെ റൗഡി ബേബിക്ക് നൃത്തം ചെയ്യാൻ ആർക്കും കഴിയില്ലെന്നും ഇത്തരക്കാർ പറയുന്നു. എന്നാൽ ഇതിനും ആരാധകർക്കു മറുപടിയുണ്ട്. ‘സായ് പല്ലവി കൂടുതൽ എനർജറ്റിക്കായി ചെയ്തു. നവ്യ കുറച്ചൂടെ സിംപിൾ ആയി ചെയ്തു. ആ വ്യത്യാസം മാത്രമാണ് ഉള്ളത്. അല്ലാതെ നവ്യ നായർ റൗഡിബേബി കളിച്ചു കുളമാക്കിയിട്ടില്ല.’

2019ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ഡാൻസ് നമ്പറാണ് മാരി–2വിലെ റൗഡിബേബി എന്ന ഗാനം. ധനുഷിന്റെയും സായ്പല്ലവിയുടെയും നൃത്തച്ചുവടുകൾ തന്നെയായിയുന്നു ഗാനത്തെ ശ്രദ്ധേയമാക്കിയത്. ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട തെന്നിന്ത്യൻ ഗാനമായി മാറി. പ്രഭുദേവയുടെതാണ് ഗാനത്തിന്റെ കൊറിയോഗ്രാഫി. ധനുഷും ദീയും ചേർന്നു പാടിയിരിക്കുന്നു. യുവൻ ശങ്കർരാജയുടെ സംഗീതം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com