ADVERTISEMENT

സിനിമാ പ്രേമികളിൽ മികച്ച പ്രതികരണം നേടി തീയറ്ററുകൾ കീഴടക്കിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിലെ ഓരോരംഗങ്ങളും അത്രമേൽ സാധാരണ ജീവിതങ്ങളോടു  ചേർന്നു നിൽക്കുന്നതായിരുന്നു.  പാട്ടു കേട്ടു ചെമ്മീൻ കമ്പനിയിൽ ഷൈൻ നിഗമിന്റെ ബോബി എന്ന കഥാപാത്രം ജോലി ചെയ്യുന്ന രംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ രംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

 

ജോലിയിലെ മടുപ്പ് ഒഴിവാക്കാനായി  പോപ് മ്യൂസിക് കേൾക്കുകയാണ് നായകൻ.  ഡോണ്ട് ഫാൾ എവേ എന്ന ഗാനമാണു പശ്ചാത്തലത്തിൽ. കൂടെ മൈക്കൽ ജാകസന്റെ ചുവടുവെപ്പു പോലെ ഷൈനിന്റെ ഡാൻസും. അഖിൽ ഉണ്ണികൃഷ്ണനാണു ഗാനം ആലപിച്ചിരിക്കുന്നത്. നസീൽ അഹമ്മദിന്റെ വരികൾ. സുഷിൻ ശ്യാമിന്റെതാണു സംഗീതം. വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

 

ബോബിയുടെ ജോലി സ്ഥലത്തെ ആദ്യ ദിവസത്തിലൂടെയാണു വിഡിയോ തുടങ്ങുന്നത്. പുതിയ ജോലിയുമായി യോജിച്ചു പോകാനാകാത്തതിനെ തുടർന്നു ബോബി സുഹൃത്തുക്കളുടെ ഉപദേശം തേടുകയാണ്. എല്ലാവരും ഇങ്ങനെയാണെന്നും ഹെഡ് ഫോണിൽ ഒരു പാട്ടു കേട്ടാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്ന സുഹൃത്തിന്റെ ഉപദേശവും. തുടർന്നാണ് ഡോണ്ട് ഫാൾ അവേ എന്ന ഗാനം എത്തുന്നത്. 

 

പാട്ടിനൊപ്പം അതേ ആവേശത്തിൽ ജോലി ചെയ്യുകയാണ് ബോബി. മൈക്കൽ ജാക്സനെ ഓർമിപ്പിക്കും വിധം ഇടക്കിടെ ചുവടുവെപ്പ്. ഒടുവിൽ തനിക്കു പറ്റിയ പണിയല്ലെന്നു തിരിച്ചറിഞ്ഞ് ഓടി രക്ഷപ്പെടുന്ന ബോബി തീയറ്ററിൽ ചിരിപടർത്തിയിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com