ADVERTISEMENT

ബോളിവുഡ് താരം സണ്ണി ലിയോണിനെ വേദിയിൽ നിർത്തി വിജയ് യേശുദാസിന്റെ നർമം. വിജയ്‌യുടെ തമാശ കേട്ട് സദസ്സൊന്നടങ്കം ചിരിച്ചെങ്കിലും മലയാളം അറിയാത്തതിനാൽ താരത്തിനു കാര്യം മനസ്സിലായില്ല. വനിത ചലച്ചിത്ര പുരസ്കാര വേദിയിലായിരുന്നു വിജയ്‌ ഡയലോഗിലൂടെ ചിരി പടർത്തിയത്. 

 

വേദിയിൽ മികച്ച ഗായകനുള്ള പുരസ്കാരം സണ്ണി ലിയോണിൽ നിന്നും സ്വികരിക്കാൻ എത്തിയതായിരുന്നു വിജയ് യേശുദാസ്. ‘മഴയൊക്കെ പെയ്തെങ്കിലും എല്ലാവരും ക്ഷമയോടു കൂടി കാത്തിരുന്നതിന് ഒറ്റക്കാരണമേയുള്ളൂ’ എന്ന് സണ്ണിയെ വേദിയിൽ നിർത്തികൊണ്ടു വിജയ് പറഞ്ഞത് സദസ്സിൽ ചിരി പടർത്തി. പുരസ്കാരം സ്വീകരിച്ചു കൊണ്ട് വിജയ്‌‌യുടെ വാക്കുകൾ ഇങ്ങനെ: ‘ഈ പാട്ടിനു കേരള ചലച്ചിത്ര പുരസ്കാരം ലഭിക്കാനും വനിത പുരസ്കാരം ലഭിക്കാനും ജോജു ഒരു വലിയ കാരണമാണ്. കാരണം ആ പാട്ടിലെ ഇമോഷൻസ് എന്നിൽ നിന്നും പുറത്തു കൊണ്ടുവന്നതിൽ പ്രധാന കാരണം ജോജുവാണ്. ജോജുവാണ് ഫുൾ ടൈം സ്റ്റുഡിയോയിൽ ഇരുന്ന് ആ ഇമോഷൻസ് എല്ലാം പുഷ്ചെയ്തു പുറത്തു കൊണ്ടു വന്നത്. അതിൽ ജോജുവിനോടു നന്ദി പറയുകയാണ്. മാത്രമല്ല ഈ പാട്ടിന്റെ മ്യൂസിക് ഡയറക്ടർക്കും ഗാനരചയിതാവിനും നന്ദി അറിയിക്കുകയാണ്.’

 

ഈ പാട്ടിന്റെ രണ്ടുവരിയിൽ വേദിയിൽ പാടാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞ് വിജയ് ‘പൂമുത്തോളെ’ ഗാനം ആലപിച്ചു. ജോജു  ജോർജ് നായകനായ ജോസഫിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു പൂമുത്തോളെ. ഈ വർഷത്തെ ഏറ്റവും മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വിജയ് യേശുദാസിന് നേടികൊടുത്തതും ഈ ഗാനമായിരുന്നു. നവാഗതനായ രഞ്ജൻ രാജന്റെതാണു സംഗീതം. അജീഷ് ദാസന്റെതാണു വരികൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com