അടിമുടി മാറ്റവുമായി ശങ്കർമഹാദേവന്റെ പുതിയപാട്ട്; കയ്യടി
Mail This Article
×
ലോകത്താകെ ആരാധകരുള്ള ഗായകനാണ് ശങ്കർ മഹദേവൻ. വിവിധ ഭാഷകളിൽ സംഗീതപ്രേമികൾ അദ്ദേഹത്തിന്റെ ഗാനങ്ങൾ കേട്ടുകഴിഞ്ഞു. ഇപ്പോൾ തികച്ചും വ്യത്യസ്തമായ ഒരു ഗാനവുമായി എത്തുകയാണ് ശങ്കർ മഹാദേവൻ. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ശങ്കർ മഹാദേവവൻ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.
തികച്ചും വ്യത്യസ്തമായി എത്തുകയാണ് ചിത്രത്തിലെ ‘സുരാംഗന’ എന്ന ഗാനം. സന്തോഷ് വർമയുടെതാണു വരികൾ. എം. ജയചന്ദ്രനാണു സംഗീതം നൽകിയിരിക്കുന്നത്.
മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടൻ, അഖിൽ പ്രഭാകരൻ, ഹരീഷ് കണാരൻ, ശിവകാമി, വിഷ്ണു പ്രിയ എന്നിവരാണു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.