നല്ലതിനെ അംഗീകരിക്കാൻ പഠിക്കണമെന്ന് ആസ്വാദകർ; നക്സലിസവും ‘പൂമുത്തോളെ’ ഗാനവും
Mail This Article
×
സംഗീതപ്രേമികൾ ഏറ്റുപാടിയ ഗാനമായിരുന്നു ‘ജോസഫി’ലെ ‘പൂമുത്തോളെ’. ഇപ്പോൾ ഈ ഗാനത്തിനു തികച്ചും വ്യത്യസ്തമായ ‘കവറു’മായി എത്തുകയാണ് ഏതാനും ചെറുപ്പക്കാര്‍. വ്യത്യസ്തമായ പ്രണയവുമായാണ് ഗാനം എത്തുന്നത്.
നക്സലിസവും പ്രണയവുമാണ് ഗാനത്തിന്റെ പ്രമേയം. പ്രമേയത്തിലെ വ്യത്യസ്തത തന്നെയാണ് കവർസോങ്ങിനെ വേറിട്ടതാക്കുന്നത്. ആരോഹി ബാന്റിലെ രാഗേഷ് കെ. എം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അൻഷാദ് ആഷ് അസീസാണ് സംവിധാനം.
ദൃശ്യാവിഷ്കാരത്തിലെ വ്യത്യസ്തത പൂമുത്തോളെ എന്ന ഗാനത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ടെന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ, ഈ ഗാനത്തിന് ഒട്ടും ഇണങ്ങാത്ത ദൃശ്യവത്കരണമാണെന്ന വിമർശനവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.