ADVERTISEMENT

പ്രണയത്തിന് വ്യത്യസ്തമാനം നൽകിയ ചിത്രമായിരുന്നു 1998ൽ പുറത്തിറങ്ങിയ ദില്‍സേ. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ആസ്വാദക ഹൃദയത്തിൽ ഇന്നും ഒളിമങ്ങാതെ നിൽക്കുന്നുണ്ട്. ചിത്രമിറങ്ങി വർഷങ്ങൾ പിന്നിടുമ്പോൾ ദിൽസെയില്‍ മലൈക അറോറയുടെ നൃത്തച്ചുവടുകളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമാണ് ഛയ്യ ഛയ്യ ഛയ്യ. ഈ ഗാനരംഗം ചിത്രീകരിച്ചതിന്റെ ഓർമകൾ പങ്കുവെക്കുകയാണ് ഛായാഗ്രാഹകൻ സന്തോഷ് ശിവൻ.

 

നാലുദിവസം കൊണ്ടാണ് ഈ ഗാനം ചിത്രീകരിച്ചതെന്ന് സന്തോഷ് ശിവൻ പറഞ്ഞു. ആ ട്രെയിനിൽ മുഴുവൻ ആർട്ടിസ്റ്റുകളായിരുന്നു. നിഴലിനു പോലും പ്രാധാന്യമുള്ള ചിത്രമാണിതെന്നും സന്തോഷ് ശിവൻ പറഞ്ഞു. നിഴലും വെളിച്ചവും മിന്നി മറയുന്ന രീതിയിലുള്ള വിഷ്വൽസാണ് ഉപയോഗിച്ചിരിക്കുന്നതെന്നും സന്തോഷ് ശിവൻ കൂട്ടിച്ചേര്‍ത്തു. നല്ല റിഹേഴ്സലിനു ശേഷമായിരുന്നു ട്രെയിനിനു മുകളിലുള്ള രംഗങ്ങളെല്ലാം ചിത്രീകരിച്ചത്.  എല്ലാവരും ഒരുമിച്ച് യാത്ര ചെയ്തതിന്റെയും പുതിയ സ്ഥലങ്ങൾ കണ്ടെത്തിയതിന്റെയും ത്രിൽ ആ ഗാനചിത്രീകരിക്കുന്ന സമയത്തുണ്ടായിരുന്നു എന്നു സന്തോഷ് ശിവൻ പറഞ്ഞു. 

 

ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രമായിരുന്നു ദിൽസേ. ഗുൽസാറിന്റെ വരികൾക്കു സംഗീതം ഒരുക്കിയത് എ.ആർ. റഹ്മാനാണ്. സൂഫി സംഗീതവും ഉറുദു കവിതയും അടിസ്ഥാനമാക്കിയാണ് ഛയ്യ ഛയ്യ എന്ന ഗാനം. സുഖ്‌വിന്ദര്‍ സിങ്ങും സപ്ന അവാസ്തിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com