ഭാര്യയുടെ കോൾ പോസ്റ്റ് ചെയ്ത് ഗോവിന്ദ് വസന്ത; വല്ലാത്ത പണിയായി പോയി!
Mail This Article
ഭാര്യമാർ ഭർത്താക്കൻമാർക്കും ഭർത്താക്കൻമാർ ഭാര്യമാർക്കും സോഷ്യൽ മീഡിയയിലൂടെ പണികൊടുക്കുന്നത് സാധാരണയാണ്. ഏറ്റവും ഒടുവിൽ ഭാര്യക്ക് പണികൊടുത്തിരിക്കുന്നത് മറ്റാരുമല്ല. സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയാണ്. റെക്കോർഡിങ്ങിനിടെ തനിക്കു വന്ന ഭാര്യയുടെ കോൾ ആണ് ഗോവിന്ദ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
‘റെക്കോർഡിങ്ങിനിടെയായിരുന്നു ഭാര്യയുടെ അപ്രതീക്ഷിത കോൾ വന്നത്. പിന്നീട് എന്താണ് സംഭവിച്ചതെന്നറിഞ്ഞാൽ നിങ്ങള്‍ ഞെട്ടും. സ്വന്തം സുരക്ഷയ്ക്കായി ഹെഡ് ഫോൺ ഉപയോഗിച്ചു കേൾക്കുക’ എന്ന കുറിപ്പോടെയാണ് ഗോവിന്ദ് കോൾ റെക്കോർഡ് പങ്കുവച്ചത്. ‘സ്റ്റുഡന്റ് ഓഫ് ദ് ഇയർ2’വിലെ ‘ഹിപ് ഹോപ് ഗാന’ത്തിന്റെ ട്യൂൺ ഗോവിന്ദിനെ പാടിക്കേൾപ്പിക്കുകയാണ് ഭാര്യ.
സംഗതി ഏതായാലും വൈറലായിരിക്കുകയാണ്. ഏതായാലും ഈ ഓഡിയോ പോസ്റ്റ് ചെയ്ത ശേഷം പിന്നീട് എന്തു സംഭവിച്ചു എന്നാണ് ആരാധകരിൽ ഭൂരിഭാഗത്തിന്റെയും അന്വേഷണം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് രണ്ടുമണിക്കൂറിനകം തന്നെ നിരവധി പേർ ഈ കോൾ കേട്ടു.