ADVERTISEMENT

പഴയകാലത്തെ ഓർമകൾ പങ്കുവച്ച് എ.ആർ. റഹ്മാൻ. അമ്മയ്ക്കും മക്കളായ ഖദീജയ്ക്കും റഹീയ്ക്കുമൊപ്പമുള്ള പഴയകാല ചിത്രമാണ് റഹ്മാൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘ഹസ്രത്ത് നിസാമുദ്ദീൻ ദർഗയില്‍ പതിനെട്ടു വർഷങ്ങൾക്കു മുൻപ്’ എന്ന കുറിപ്പോടെയാണ് ഫോട്ടോ പങ്കുവച്ചത്. 

റഹ്മാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘ഈ ചിത്രത്തിൽ താങ്കൾ കൂടുതൽ നിഷ്കളങ്കനായിരിക്കുന്നു’ എന്നാണു ചിത്രത്തിനു താഴെ ചിലരുടെ കമന്റുകൾ. ‘ദൈവമേ, ഇതാണോ താങ്കളുടെ അമ്മ. ആ അമ്മയെ കണ്ടതിൽ വളരെ സന്തോഷമുണ്ട്. അവരെ നമിക്കുന്നു.’ എന്നിങ്ങനെ അഭിപ്രായം പറയുന്നവരും ഉണ്ട്. നിരവധി പേര്‍ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com