‘എന്നും ഇളയരാജയുടെ ആരാധകൻ’, ഗോവിന്ദ് വസന്തയുടെ വയലിൻ മറുപടി
Mail This Article
‘96’ലെ യമുനയാറ്റിലെ എന്ന ഗാനത്തിന്റെ ഉപയോഗവും ഇളയരാജയുടെ പ്രതികരണവും അടുത്തദിവസങ്ങളിലായി വാർത്തയിൽ ഇടം നേടിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് വയലിനിൽ മറുപടി നൽകുകയാണ് ‘96’ന്റെ സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത. ‘ദളപതി’യിലെ ഗാനം വയലിനിൽ മീട്ടുകയാണ് ഗോവിന്ദ് വസന്ത.
ചിത്രത്തിലെ ‘സുന്ദരി കണ്ണാളോരു’ ഗാനമാണ് ഗോവിന്ദ് വയലിനിൽ വായിക്കുന്നത്. നേരത്തെ തന്നെ ഗോവിന്ദിന്റെ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘എല്ലായിപ്പോഴും ഇളയരാജയുടെ ആരാധകൻ’ എന്ന കുറിപ്പോടെ ഗോവിന്ദ് ഈ വിഡിയോ വീണ്ടും പങ്കുവെക്കുകയാണ്.
‘96’ൽ പ്രത്യേക കാലഘട്ടം ചിത്രീകരിക്കാൻ ‘ദളപതി’യിലെ ‘യമുനയാറ്റി’ലെ എന്ന ഗാനം ഉപയോഗിച്ചിരുന്നു. ഇത് തെറ്റായ കീഴ്‌വഴക്കമാണെന്നായിരുന്നു ഇളയരാജയുടെ പ്രതികരണം. അന്നത്തെ കാലത്തെ പോലെ നല്ലപാട്ടുകളുണ്ടാക്കാൻ പുതിയ തലമുറയ്ക്കു കഴിയാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇളയരാജയുടെ ഈ വിമർശനത്തിനാണ് എല്ലാകാലത്തും ഇശെജ്ഞാനി ഇളയരാജയുടെ എക്കാലത്തെയും ആരാധകനാണ് താനെന്ന ഗോവിന്ദിന്റെ മറുപടി.