വിയോജിപ്പുകൾക്കിടയിലും കേൾക്കാതിരിക്കാനാകില്ല; കണ്ണുകൾ ഈറനണിഞ്ഞ് സദസ്സ്
Mail This Article
കഴിഞ്ഞ ജൂൺ രണ്ടിന് സംഗീത സംവിധായകൻ ഇളയരാജയുടെ എഴുപത്തിമൂന്നാം ജന്മദിനമായിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന സംഗീതജ്ഞരെല്ലാം പങ്കെടുത്ത ആഘോഷ പരിപാടിയിൽ വർഷങ്ങൾക്കു ശേഷം ആ ഗാനവുമായി യേശുദാസ് എത്തിയത് ആസ്വാദകർക്ക് വേറിട്ട അനുഭവമായി. ‘അമ്മാ എൻട്രഴക്കാതെ’ എന്ന ഗാനം യേശുദാസ് ആലപിക്കുമ്പോൾ താളമിട്ട് ഇളയരാജയും കൂടെ നിൽക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
വ്യക്തിപരമായി വിയോജിപ്പുകളുണ്ടെങ്കിലും ഈ പാട്ടു കേൾക്കാതിരിക്കാനാകില്ലെന്നാണ് ആസ്വാദകരുടെ പ്രതികരണം. വെള്ളവുമായി വേദിയിലെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെകൊണ്ട് ക്ഷമപറയിച്ച ഇളയരാജയുടെ നടപടി ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഈ ഗാനവും അതിനു പിന്നിലുള്ള കഥയും പ്രശസ്തമാണ്. ഈ ഗാനത്തിന്റെ റെക്കോർഡിങ് സമയത്ത് യേശുദാസിന് തൊണ്ടയ്ക്ക് ചെറിയതോതിലുള്ള പ്രശ്നമുണ്ടായിരുന്നതായും അത് ഇളയരാജയെ അറിയിച്ചപ്പോൾ നല്ലതായിരിക്കുമെന്നായിരുന്നു മറുപടി. അങ്ങനെ തൊണ്ടവേദനയിൽ പാടിയ ഗാനമാണ് ഇതെന്നുമാണ് പറയപ്പെടുന്നത്.
1992ൽ പുറത്തിറങ്ങിയ രജനീകാന്ത് സൂപ്പർഹിറ്റ് ചിത്രം‘ മനന്നി’ലെതാണു ഗാനം. വാലിയുടെ വരികൾക്ക് ഇളയരാജയുടെ മാസ്മരിക സംഗീതം. യേശുദാസ് ആലപിച്ച ഗാനം അന്നും ഇന്നും സംഗീത പ്രേമികൾക്കു പ്രിയപ്പെട്ടതാണ്.