ADVERTISEMENT

യുവതാരം ടൊവീനോ തോമസ് നായകനായെത്തുന്ന ലൂക്കയിലെ പാട്ടിന്റെ ടീസറിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം. ഇങ്ങനെ മോഹിപ്പിച്ച് കാത്തിരിപ്പിക്കല്ലേ എന്നാണ് പാട്ടിന്റെ ടീസർ കണ്ടതിനുശേഷം ആരാധകരുടെ കമന്റ്. ജൂൺ ഒൻപതിനാണ് പാട്ടിന്റെ വിഡിയോ റിലീസ് ചെയ്യുക. 

Luca Movie Ore Kannal Song Teaser

 

ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന ടൊവീനോയും അഹാനയും ഗംഭീരൻ ലുക്കിലാണെന്നും ആരാധകർ സാക്ഷ്യപ്പെടുത്തുന്നു. പ്രത്യേകിച്ച് നായിക അഹാന കൃഷ്ണന്റെ ലുക്ക് അതിമനോഹരമായിരിക്കുന്നു എന്നും ആരാധകർ പറയുന്നു. ഗായകനും സംഗീതസംവിധായകനുമായ സൂരജ് എസ്. കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. 

 

ഒരേ കണ്ണാൽ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ടൊവീനോയും അഹാനയും ഒന്നിക്കുന്ന പ്രണയാർദ്രമായ ഗാനമാകും ഇതെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. നന്ദഗോപൻ, സൂരജ് കുറുപ്പ്, അഞ്ജു ജോസഫ്, നീതു എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികൾ. നവാഗതനായ അരുൺ ബോസ്  സംവിധാനം ചെയ്യുന്ന ഒരു റൊമാന്റിക് ത്രില്ലറാണ് ലൂക്ക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com