അവിശ്വസനീയം ഈ കുരുന്നുകൾ; ചെറുപ്രായത്തിൽ അത്യുഗ്രൻ പ്രകടനം; അമ്പരന്ന് സദസ്സ്
Mail This Article
×
ചിലതു കാണുമ്പോൾ കണ്ണുചിമ്മാതെ നോക്കിയിരിക്കാറുണ്ട് നമ്മൾ. കണ്‍മുന്നിൽ കാണുന്നത് സത്യമാണോ മിഥ്യയാണോ എന്നറിയാതെ തന്നെ. അത്തരത്തിൽ ഒരു ഡാൻസ് നമ്പർ കണ്ട് അന്തംവിട്ടിരിക്കുകയാണ് വിധികര്‍ത്താക്കളും കാണികളുമടങ്ങുന്ന സദസ്സ്. മഴവിൽ മനോരമ ഡി 5 ജൂനിയറിന്റെ വേദിയിലായിരുന്നു ആരെയും അമ്പരപ്പിച്ച കുരുന്നുകളുടെ പ്രകടനം.
ഹെയ്സ ഫാത്തിമ്മയും ചൈതികുമാണ് കാണികളെ അമ്പരപ്പിക്കുന്ന തകർപ്പൻ പ്രകടനവുമായി എത്തിയത്. ഈ കുഞ്ഞുങ്ങളുടെ അസാധ്യമെയ്‌വഴക്കവും നൃത്തവും വിധികർത്താക്കളെ പോലും അത്ഭുതപ്പെടുത്തി. ഡി5ലെ ഏറ്റവും പ്രായം കുറഞ്ഞ നർത്തകരാണ് ഇവർ.
ഇവരിൽ നിന്നും ഇത്രയും ഗംഭീര പ്രകടനം പ്രതീക്ഷിച്ചില്ലെന്നാണ് വിധികർത്താക്കളുടെ പ്രതികരണം. മത്സരത്തിൽ മുഴുവൻ മാർക്കും നേടിയാണ് ഇരുവരും വേദിവിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.