ADVERTISEMENT

മനുഷ്യനുണ്ടായ കാലം മുതൽ പ്രണയവുമുണ്ട്. അതിന്റെ തീവ്രത പാടിയും പറഞ്ഞും നമ്മൾ കേട്ടതെങ്കിലും ഓരോ മനുഷ്യനിലും അളവ് വ്യത്യസ്തമായിരിക്കും. കാത്തിരിപ്പ് അതിന്റെ തീവ്രതയും ആഴവും പരപ്പും വർധിപ്പിക്കും. മനസ്സിന്റെ തലങ്ങളിൽ ആ പ്രണയത്തിൽ നമ്മളങ്ങളനെ അഭിരമിക്കും. ഇവിടെ പ്രണയത്തിന്റെ തീവ്രതയും വേദനയുമായി എത്തുകയാണ് ടൊവീനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന ലൂക്കയിലെ ഗാനം. 

 

‘നീയില്ലാ നേരം കാറ്റിന്റെ വാതിൽ ചാരാതെ പോകുന്നു

മാമ്പൂക്കൾ പൂത്ത നീഹാരം പെയ്യാ രാവെന്തേ നീറുന്നു’

 

ബി.കെ. ഹരിനാരായണന്റെതാണ് മനോഹരമായ വരികൾ. ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നല്‍കിയിരിക്കുന്നതും സൂരജ് എസ്. കുറുപ്പാണ്. സൂരജ് തന്നെയാണ് ഗാനരംഗങ്ങളിൽ എത്തുന്നത്. പ്രണയിച്ചവരുടെ വേദനയാണ് ഇതെന്ന കുറിപ്പോടെയാണു ഗാനം എത്തുന്നത്. 

 

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. അഹാനകൃഷ്ണയാണ് ചിത്രത്തിലെ നായിക. അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം നാളെ തീയറ്ററുകളിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com