ADVERTISEMENT

കാലമെത്ര കഴിഞ്ഞാലും ചിലപാട്ടുകള്‍ മനസ്സിൽ മായാതെ നിൽക്കും. ഗാനമേള വേദികളിലും മറ്റും പുതുമയോടെ തന്നെ ആ പാട്ടുകൾ എന്നും ഉണ്ടാകും. വേദികളെ ഇളക്കി മറിക്കുന്ന അത്തരം ഒരു ഗാനമാണ് ‘നരസിംഹ’ത്തിലെ ‘ധാംകിണക്ക ധില്ലം ധില്ലം’. ഈഗാനം വർഷങ്ങൾക്കു മുൻപ് വേദിയിൽ ആലപിക്കുന്ന മോഹൻലാലിന്റെ വിഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകർ. 

 

എം.ജി. ശ്രീകുമാറിനൊപ്പമാണ് മോഹൻലാല്‍ ഗാനം ആലപിക്കുന്നത്. ഇടക്ക് ഡാൻസ് സീക്വൻസുമെല്ലാമായി ആരാധകരെ കയ്യിലെടുക്കുകയാണ് അവരുടെ പ്രിയപ്പെട്ട ‘ലാലേട്ടൻ’. ‘നരസിംഹം സ്റ്റൈലി’ൽ തന്നെയാണ് മോഹൻലാൽ വേദിയിലെത്തുന്നത്. അക്കാലത്തെ സ്റ്റേജ് ഷോകളിലൊന്നിന്റെ വിഡിയോയാണ് ഇതെന്ന് വ്യക്തം. സംഗതി ഏതായാലും വർഷങ്ങൾപ്പുറം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

 

നിരവധി പേരാണ് വിഡിയോ പങ്കുവെക്കുന്നത്. ‘ലാലേട്ടന്റെ കിടിലൻ സ്റ്റേജ് പെർഫോർമൻസ്’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെക്കുന്നത്. ‘വരികൾ പോലും നോക്കാതെ പാടുന്ന ലാലേട്ടൻ സകലകലാവല്ലഭൻ തന്നെ’ എന്നിങ്ങനെ മോഹൻലാലിനെ വാനോളം പുകഴ്ത്തിയാണ് ആരാധകരുടെ കമന്റുകൾ. 

 

ബോക്സ് ഓഫീസിൽ വമ്പൻ വിജയം കാഴ്ചവച്ച മോഹൻലാൽ ചിത്രമായിരുന്നു 2000ൽ പുറത്തിറങ്ങിയ ‘നരസിംഹം’. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്കു സംഗീതം പകർന്നിരിക്കുന്നത് എം.ജി. രാധാകൃഷ്ണനാണ്. എം.ജി. ശ്രീകുമാർ ആലപിച്ച ഗാനം മലയാളികളുടെ പ്രിയഗാനങ്ങളുടെ പട്ടികയിൽ ഇടംനേടിയതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com