ADVERTISEMENT

തന്റെ കരിയറിലെ ബ്രേക്കിന് സന്തോഷ് പണ്ഡിറ്റിനോട് നന്ദി പറയുന്നുവെന്ന് ‘കുമ്പളങ്ങി നൈറ്റ്സി’ലെ സിമിമോൾ. ഗ്രേസ് ആന്റണിയാണ് സിമിമോളുടെ വേഷം കൈകാര്യം ചെയ്ത് ശ്രദ്ധേയമാക്കിയത്.

 

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡ്ഡിംഗി’ലൂടെയാണ് സിമി ശ്രദ്ധേയയായത്. ചിത്രത്തിലെ റാഗിങ് സീനിൽ, സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി...’ എന്ന ഗാനം ആസ്വദിച്ചു പാടുന്ന ഗ്രേസിന്റെ ബിടെക്കുകാരിയുടെ കഥാപാത്രം ഹിറ്റായിരുന്നു

 

സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ പാട്ടുകളും ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മലയാള സിനിമയില്‍ ഒരു അഡ്രസ് ഉണ്ടാക്കിയെടുക്കാന്‍ തനിക്ക് കഴിയില്ലായിരുന്നുവെന്നാണ് താരം പറയുന്നത്.

 

സിനിമയുടെ ഓഡീഷന്റെ സമയത്ത് ‘ഹരിമുരളീരവം പാടാം’ എന്നായിരുന്നു തീരുമാനം. ഒടുവില്‍ താൻ തന്നെ ഈ പാട്ടു സജസ്റ്റ് ചെയ്യുകയായിരുന്നു. അതുകണ്ട് ഒത്തിരിപേര്‍ കളിയാക്കുന്നുണ്ടെങ്കില്‍ പോലും സന്തോഷ് പണ്ഡിറ്റിനോട് തനിക്ക് എന്നും ഒരു സ്നേഹമുണ്ടെന്നും, കരിയറിലെ ആദ്യം ലഭിച്ച ബ്രേക്കിന് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ഗ്രേസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com