ADVERTISEMENT

ജീവിതം ചിലപ്പോൾ നമുക്കു മുന്നിലേക്കുവച്ചു നീട്ടുന്നത് വലിയ പരീക്ഷണങ്ങളായിരിക്കും. അപ്പോഴെല്ലാം ഒരു പുഞ്ചിരിയോടെ ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുന്നവരുണ്ട്. അത്തരത്തിലുള്ള രണ്ടുപേരുടെ പ്രണയകഥയുമായി എത്തുകയാണ് ‘അലക്സിന്റെ മാലാഖ എന്ന മ്യൂസിക് വിഡിയോ.

 

കാൻസർ രോഗിയായ പ്രണയിനിയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ പുഞ്ചിരിയാണ് മരുന്നെന്നു വിശ്വസിക്കുന്ന കാമുകൻ. അവരുടെ കഥയുമായാണ് ഈ മ്യൂസിക് വിഡിയോ പറയുന്നത്. നാളെ കീമോ തുടങ്ങുകയാണെന്നു പറയുന്ന കാമുകിയോട് നമുക്ക് പെരുന്നാളു കാണാൻ പോകാം എന്നു പറയുന്ന കാമുകൻ പുഞ്ചിരിയാണ് ഏറ്റവും നല്ല വേദനാ സംഹാരിയെന്നു നമ്മെ ഓർമിപ്പിക്കുന്നു. 

 

അഖിൽ രമേഷാണ് ഗാനത്തിന്റെ വരികളും സംഗീതവും ഒരുക്കിയിരിക്കുന്നത്. അരുൺരാജ് കളരിക്കലാണ് ആലാപനം. ജിഷ്ണു രവീന്ദ്രനും ശ്രീലക്ഷ്മിയുമാണ് ഗാനരംഗത്തിൽ എത്തുന്നത്. ‘അവളുടെ ചികിത്സ ആരംഭിക്കുന്നതിന്റെ തലേന്നു, അലക്സ് അവളെയുമൊത്തു രാത്രി പുറത്തിറങ്ങുന്നു, ആ യാത്രയിൽ അവരുടെ ബന്ധവും പരസ്പരം സ്നേഹവും വീണ്ടും കണ്ടെത്തുന്നു.’ എന്ന കുറിപ്പോടെയാണു ഗാനം എത്തുന്നത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണു മ്യൂസിക് വിഡിയോ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com