തീവണ്ടി നായിക പുതിയ ലുക്കിൽ: ജൂലൈ കാട്രിൽ വിഡിയോ ഗാനം
Mail This Article
തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ സംയുക്ത മേനോന്റെ ആദ്യ തമിഴ് ചിത്രമായ ജൂലൈ കാട്രിലിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ‘കായാതെ കനഗത്തെ’ എന്ന ഗാനത്തിന്റെ വിഡിയോയാണ് ചിത്രം പുറത്തിറങ്ങി മാസങ്ങൾക്കിപ്പുറം അണിയറക്കാർ പുറത്തു വിട്ടിരിക്കുന്നത്.
തീവണ്ടിയിൽ നാടൻ ലുക്കിലെത്തിയ സംയുക്ത മോഡേൺ ലുക്കിലാണ് ഇൗ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രേമത്തിലൂടെ മലയാളികൾക്ക് പരിചിതനായ ആനന്ദ് നാഗിനൊപ്പമുള്ള സംയുക്തയുടെ ചുംബനരംഗങ്ങളും ഇൗ ഗാനത്തിലുണ്ട്. ജോഷ്വ ശ്രീധർ ഇൗണം നൽകിയിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് പ്രമുഖ ഗാനരചയിതാവായ വൈരമുത്തുവിന്റെ മകൻ കബിലനാണ്. സയിദ് സുബഹനും പ്രഗതി ഗുരുപ്രസാദും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മാർച്ചിൽ റിലീസായ ഇൗ സിനിമയിൽ മലയാളികളായ അഞ്ജു കുര്യനും സംയുക്ത മേനോനുമായിരുന്നു നായികമാർ. ഞാൻ പ്രകാശൻ എന്ന സിനിമയിലെ നായികയായിരുന്നു അഞ്ജു. ഒരു യമണ്ടൻ പ്രണയകഥ, ഉയരെ, കൽക്കി എന്നീ ചിത്രങ്ങളിലാണ് സംയുക്ത അഭിനയിച്ചിരിക്കുന്നത്.