ADVERTISEMENT

ആരാധകർ ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു അമേരിക്കൻ ഗായകൻ നിക് ജോനാസിന്റെയും ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെയും. ഒരുമിച്ചുള്ള നിമിഷങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകർക്കായി ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ നിക്കിനെ കുറിച്ച് കുസൃതി നിറഞ്ഞ വെളിപ്പെടുത്തലുമായി എത്തുകയാണ് പ്രിയങ്ക. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നിക്കിന്റെ ഒരു സ്വഭാവത്തെ കുറിച്ചു പ്രിയങ്കയുടെ വെളിപ്പെടുത്തൽ. 

 

പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ: ‘ചിലപ്പോഴൊക്കെ മറ്റുള്ളവർക്ക് അത് അരോചമായി തോന്നാം. ഞാൻ പക്ഷേ, നിക്കിന്റെ ഈ സ്വഭാവം ശരിക്കും ആസ്വദിക്കുന്നുണ്ട്. ഞാൻ ഉണരുമ്പോൾ എന്റെ മുഖത്ത് നോക്കിയിരിക്കണമെന്ന് നിക്കിനു നിർബന്ധമുണ്ട്. അപ്പോൾ ഞാൻ പറയും. അൽപം കാത്തിരിക്കൂ. ഞാൻ മേക്കപ്പിട്ടു വരാം. ചിലപ്പോഴൊക്കെ നിക്കിന്റെ ഈ സ്വഭാവം അലോസരപ്പെടുത്താറുണ്ടെങ്കിലും ഞാൻ ആസ്വദിക്കാറുണ്ട്. നീ ഉണരുന്നതു വരെ ഞാനിവിടെ കാത്തിരിക്കട്ടെ എന്ന് നിക് ചോദിക്കാറുണ്ട്. തമാശ പറയുന്നതെല്ലാം. ഇത് സത്യമാണ്’.

 

‘ഒരാഴ്ചയിൽ കൂടുതൽ ഞങ്ങൾ പരസ്പരം പിരിഞ്ഞിരിക്കാറില്ല. അത് ഞങ്ങൾക്കിടയിലുള്ള ഒരു കരാറാണ്. തീർച്ചയായും രണ്ടു വ്യത്യസ്തമായ കരിയറുള്ളവരാണ് ഞങ്ങൾ. പക്ഷേ, ഒന്നിച്ചിരിക്കാനും സമയം ചിലഴിക്കാനും ഞങ്ങൾ പരമാവധി ശ്രമിക്കാറുണ്ട്.’– പ്രിയങ്ക പറയുന്നു. 

 

2018 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. ജോധ്പൂരിലെ ഉമൈദ്ഭവൻ കൊട്ടാരത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ഏറെ വിമർശനങ്ങൾക്കൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com