ADVERTISEMENT

നെഞ്ചിൽ തൊടാറില്ലേ ചില പാട്ടുകൾ. പതിഞ്ഞ ശബ്ദത്തിൽ ഹൃദയത്തിലേക്ക് ഒഴുകിയെത്തും. അവിടെ സ്നേഹത്തിന്റെ ചെറുതടാകം തീർക്കും ആ ഈണം. അങ്ങനെ എത്തുകയാണ് സൗബിൻ ഷാഹിർ നായകനാകുന്ന ‘അമ്പിളി’യിലെ ‘നെഞ്ചകമേ’ എന്ന ഗാനം. 

 

നെഞ്ചകമേ...നെഞ്ചകമേ...

പുഞ്ചിരിതൻ പാൽമഴ ഞാൻ

നാള്‍വഴിയേ...നാമണയേ...

ഊയലിടാൻ...കാറ്റലതാ...

 

ശങ്കർ മഹാദേവനാണ് ആലാപനം. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം നൽകിയിരിക്കുന്നു. മികച്ച പ്രതികരണം നേടുന്ന ഗാനം യൂട്യൂബ് ട്രൻഡിങ്ങിലും മുന്നിലാണ്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം മൂന്നരലക്ഷത്തോളം പേർ ഗാനം കണ്ടു. 

 

തിയറ്ററിൽ ഈ ഗാനം കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണെന്നും അമ്പിളിയിലെ അഭിനയം കണ്ട് സൗബിനെ ഇതാണു നടൻ എന്നു പറയാത്തവരായി ആരും ഉണ്ടാകില്ലെന്നാണ് ആരാധകരുടെ പ്രതികരണം. ഒരു നാടിന്റെ പ്രിയങ്കരനായ അമ്പിളി എന്ന ചെറുപ്പക്കാരനായാണ് ചിത്രത്തിൽ സൗബിൻ എത്തുന്നത്. ജോൺ പോൾ സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ മികച്ച പ്രതികരണമാണു നേടിയത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com