ADVERTISEMENT

ഹിമാചൽപ്രദേശിലെ പ്രളയത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ സന്തോഷം പാട്ടിലൂടെ പങ്കുവച്ച് സംവിധായകൻ സനല്‍ കുമാർ ശശിധരനും സംഘവും. പാട്ടുപാടി യാത്രചെയ്യുന്നതിന്റെ വിഡിയോ സനൽകുമാർ ശശിധരൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. സംഘം സുരക്ഷിതരാണെന്ന് വ്യക്തമാക്കുന്നതാണ് വിഡിയോ. 

 

ശക്തമായ മഴയും മണ്ണിടിച്ചിലും കാരണം മഞ്ജു വാര്യരും സനൽകുമാർ ശശിധരനുമടക്കമുള്ള സംഘം ഹിമാചലിലെ പ്രളയത്തിൽ കുടുങ്ങുകയായിരുന്നു. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യം ഇവർക്കുണ്ടായിരുന്നു. മഞ്ജുവിന്റെ സഹോദരൻ മധു വാര്യരാണ് ഇവർ ഹിമാചലിൽ കുടുങ്ങികിടക്കുന്ന വിവരം പുറംലോകത്തെ അറിയിച്ചത്. 

 

സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായിരുന്നു സംഘം ഹിമാചലില്‍ എത്തിയത്. പ്രകൃതിക്ഷോഭത്തിൽ കുടുങ്ങിപ്പോയ ഇവരെ പിന്നീട് രക്ഷപ്പെടുത്തി മണാലിയിൽ എത്തിച്ചു. യാത്രാമധ്യേയുള്ള വിഡിയോയാണ് സനൽ കുമാർ ശശിധരൻ പങ്കുവച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com