ചില്ലറയല്ല; ഈ റഹ്മാൻ പ്രണയം; നട്സ് നൽകി സ്വീകരിച്ച് യഥാർഥ റഹ്മാൻ
Mail This Article
റിയാലിറ്റി ഷോകളിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയും സുപരിചിതനായ ഗായകനാണ് വിപിൻ സേവിയർ. വിപിനെ കാണുമ്പോൾ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു കാര്യമുണ്ട്. ലുക്കിലും നടപ്പിലും പാട്ടിലുമെല്ലാം സകലം റഹ്മാൻമയം. എ.ആർ. റഹ്മാന്റെ കടുത്ത ആരാധകനായ വിപിൻ റഹ്മാനെ ഒരിക്കൽ കാണാൻ സാധിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ്.
മഴവിൽ മനോരമ പാടാം നമുക്കു പാടാം വേദിയിലായിരുന്നു വിപിൻ റഹ്മാനെ കണ്ടതിന്റെ അനുഭവം പങ്കുവച്ചത്. വിപിന്റെ വാക്കുകള്‍ ഇങ്ങനെ: ‘വെള്ളിത്തിര എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സമയത്താണ് റഹ്മാൻ സാറിനെ നേരിട്ടു കാണാനുള്ള അവസരം ഉണ്ടായത്. അദ്ദേഹം കൊച്ചിയിൽ വന്നപ്പോൾ ഞാൻ പോയി. മാനേജറായിരുന്ന ജെയിംസിനോട് കാര്യം പറഞ്ഞു. കാര്യം പറഞ്ഞപ്പോൾ പുള്ളിക്ക് ഞാനൊരു റഹ്മാൻ ഭ്രാന്തനാണെന്നു മനസ്സിലായി. അങ്ങനെ റഹ്മാൻ സാർ എന്നെ വിളിച്ച് ഷെയ്ക്ക് ഹാൻഡ് നൽകി. ഗോഡ് ബ്ലസ് യൂ എന്നു പറഞ്ഞു. പുള്ളി നട്സും എനിക്കു നൽകി.’
അഴകിയ ലൈല എന്ന സൂപ്പർഹിറ്റ് ഗാനവുമായായിരുന്നു പരിപാടിയിലേക്ക് വിപിന്റെ മാസ് വരവ്. സ്റ്റേജ് പരിപാടികളിലെല്ലാം റഹ്മാന്റെ പാട്ടുകളാണ് വിപിൻ എപ്പോഴും പാടാറുള്ളതെന്ന് റിമി ടോമി പറഞ്ഞു. മത്സരാർഥികൾക്കൊപ്പം നിരവധി ഗാനങ്ങളും ആലപിച്ചാണ് വിപിൻ വേദി വിട്ടത്.