റെയിൽവെ പ്ലാറ്റ്ഫോമിൽ നിന്നും ബോളിവുഡിലേക്ക്; കയ്യടിച്ച് കലാലോകം
Mail This Article
റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലിരുന്ന് ഒറ്റപ്പാട്ടുകൊണ്ട് ലോകമാകെ ആരാധകരെ സൃഷ്ടിച്ച പാട്ടുകാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ അവരുടെ സ്വപ്നസാക്ഷാത്കാരത്തിനു വഴിയൊരുക്കുകയാണു കലാലോകം.
പശ്ചിമ ബംഗാളിലെ രണാഘട്ടിലെ റെയിൽവെ സ്റ്റേഷനിലിരുന്ന് രണു മണ്ഡാൽ പാടിയ ഗാനമായിരുന്നു സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഈ വിഡിയോ ആരോ പകർത്തിയപ്പോൾ തന്നെ തേടി ഒരു സ്വപ്നനിമിഷം കാത്തിരിക്കുന്നുണ്ടെന്നു രണു വിചാരിച്ചു കാണില്ല. ഇപ്പോൾ ബോളിവുഡിലേക്ക് ചുവടുവെക്കുകയാണ് ഈ ഗായിക.
ഹിമേഷ് റെഷമിയയ്ക്കൊപ്പം സ്റ്റുഡിയോയിൽ രണു പാടുന്ന ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫോട്ടോ പുറത്തു വന്നതോടെ ഹിമേഷിനു നന്ദി പറയുകയാണ് സോഷ്യൽ ലോകം.
ലതാ മങ്കേഷ്കർ പാടിയ പ്രശസ്തഗാനം ഏക് പ്യാർ കാ നാഗ്മാ എന്ന ഗാനം പ്ലാറ്റ് ഫോമിലിരുന്ന് ആലിച്ചാണ് രണു സംഗീത ലോകത്തിനു പ്രിയങ്കരിയായത്. നിരവധി പേരാണ് ഈ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്.