ADVERTISEMENT

മനസ്സിൽ കേരളത്തോടുള്ള സ്നേഹം. എങ്കിലും നാടിനെ പ്രളയമെടുത്തപ്പോൾ ഹൃദയത്തിൽ നൊമ്പരം. ആ വിങ്ങലിൽ മുംബൈ മലയാളി കുറിച്ച വരികൾ ആറു വയസ്സുള്ള മകൾ പാടി. പ്രളയകേരളത്തിനായി കാരിസ് തോമസ് വർഗീസ് പാടിയ പാട്ട് സമൂഹമാധ്യമങ്ങളിലെ ഹിറ്റാണ്. മുംബൈ ചാന്ദിവാലിയിൽ താമസിക്കുന്ന പത്തനംതിട്ട പെരുംപെട്ടി കണികുന്നിൽ തോമസ് വർഗീസിന്റെ (ബിനു) മകളാണ് കാരിസ്. 2018 കേരളത്തിൽ പ്രളയമെത്തിയ സമയം മുംബൈയിൽ നിന്നു ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു. പ്രളയത്തെ അതിജീവിക്കുന്ന നാട്ടുകാർക്കു വേണ്ടി എന്തെങ്കിലു ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് ‘ഞാൻ ഇതാ വന്നീടുന്നു...’ എന്ന ഭക്തിഗാനത്തിന്റെ പിറവി. യാത്രയിൽ തന്നെ പാട്ടിന് ബിനു ഈണവും നൽക

 

മകളെക്കൊണ്ടു പാടിപ്പിച്ചപ്പോഴാണ് അതു റിക്കാർഡ് ചെയ്യാമെന്നു തീരുമാനിച്ചത്. ടൈംസ് ഗ്രൂപ്പിന്റെ ‘മ്യൂസിക് നൗ’ ചാനലിൽ സൗണ്ട് എൻജിനീയറായ ബിനു തന്നെ മകളുടെ പാട്ടു റെക്കോർഡും ചെയ്തു. ‘Thomas Binu Varghese’ എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ കാരിസിന്റെ പാട്ട് അപ്‍ലോ‍ഡ് ചെയ്തു.  പാട്ടിന്റെ വരികളിലുണ്ട് കേരളത്തോടുള്ള ബിനുവിന്റെ സ്നേഹം. അതിലുണ്ട് പെരുംപെട്ടിയെന്ന ഗ്രാമവും അതിലെ പച്ചപ്പും ജനങ്ങളിലെ നന്മയും. 

 

‘എന്റെ കേരളം നീ തന്നതാണേ, 

അതിൻ നന്മകളും നിന്നിൽ നിന്നാണേ, 

വളരട്ടെ നിറയട്ടെ ഉയരട്ടെ നന്മകളാൽ, 

ലോകത്തിൻ‌ വെളിച്ചമാകട്ടേ....’

 

മറ്റൊരു ഭാഗത്ത് പറയുന്നുണ്ട് ‘ആ പച്ച പുൽമേടുകൾ വളരട്ടെയെന്നു ആ വൃക്ഷങ്ങൾ തണൽ‌ നൽകട്ടെയെന്നും’.

കാരിസ് ചെറുപ്പത്തിലേ പാടാറുണ്ടെന്നു ബിനു പറയുന്നു. ഏകദേശം നാലര വയസ്സുള്ളപ്പോഴാണ് ‘ബ്ലെസ് ദ് ലോഡ് ഓ മൈ സോൾ...’ എന്ന ഗാനം മാറ്റ് റെഡ‍്മാൻ ചിട്ടപ്പെടുത്തിയ ട്രാക്കിൽ അവൾ പാടിയത്. അതു റെക്കോർഡു ചെയ്തു യൂട്യൂബിലിട്ടു. ഒരു ലക്ഷത്തിലധികം പേർ ഇതിനകം ആ ഗാനം കണ്ടു. കാരിസിന്റെ മൂത്ത സഹോദരൻ ആറാം ക്ലാസിൽ പഠിക്കുന്ന ക്രിസ് ഡ്രംസ് വിദഗ്ദനാണ്. ഇരുവരും ബോംബെ സ്കോട്ടിഷ് സ്കൂളിലെ വിദ്യാർഥികൾ. അമ്മ: ലിബി. ബിനു 1992 ലാണ് മുംബൈയിൽ എത്തിയത്. അതിനു മുൻപ് പെരുംപെട്ടി ജറുസലേം മാർത്തോമ്മ പള്ളി ഗായകസംഘത്തിൽ സജീവമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com