ADVERTISEMENT

കന്നട ചിത്രം 'ലുങ്കി'യിൽ ശ്വേത മോഹന്‍ പാടിയ റൊമാന്റിക് ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി. 'നഗബെഡ ആന്‍ഡെ നാനു...' എന്നു തുടങ്ങുന്ന ഈ ഗാനം ശ്വേതയും അര്‍മാന്‍ മാലിക്കും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. റൊമാന്റിക് ഗാനത്തിന് ഇണങ്ങുന്ന ആലാപന ശൈലിയാണ് ഇരുവർക്കുമുള്ളത് എന്നാണ് ആരാധകരുടെ കമന്റുകൾ. ശ്വേതയും അര്‍മാനും ആദ്യമായി ഒരുമിച്ച് ആലപിച്ച ഗാനം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. 

 

കന്നടയിലെ തന്റെ ഏറ്റവും പുതിയ ഗാനത്തെക്കുറിച്ച് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ശ്വേത ആരാധകരെ അറിയിച്ചത്. ഇന്ത്യന്‍ പിന്നണി ഗായകയും നടനുമാണ് അര്‍മാന്‍ മാലിക്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ബംഗാളി, മറാത്തി, ഉറുദു, ഗുജറാത്തി എന്നീ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ അര്‍മാന്‍ മാലിക് ആലപിച്ചിട്ടുണ്ട്. 2017-ല്‍ പുറത്തിറങ്ങിയ തീരം എന്ന ചിത്രത്തിലെ ഞാൻ ‘വരുമീ പാതയിലായ്...’ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ അർമാൻ മാലിക് മലയാള സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു. 

 

അര്‍ജുന്‍ ലൂയിസിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രകാശ് കെ.ഷെട്ടിയാണ്. അര്‍ജുന്‍ ലൂയിസും അക്ഷിത് ഷെട്ടിയും സംവിധാനം ചെയ്യുന്ന 'ലുങ്കി'യുടെ നിര്‍മാണം മുകേഷ് ഹെഡ്‌ഗേയാണ്. പ്രണവ് ഹെഡ്‌ഗേയും അഹല്യ സുരേഷും രാധിക റാവുവുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com