ഒറ്റപ്പെടലുകൾക്കു നടുവിൽ സുരാജ്; വികൃതിയിലെ പുതിയ ഗാനം
Mail This Article
സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘വികൃതി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ഇവിടൊരു ചങ്കില് തീ കത്തിക്കേറുമ്പോൾ...’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ബിജിബാൽ സംഗീതം പകർന്നിരിക്കുന്നു. ചാക്കോയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വരികളും ആലാപനവും ഏറെ വ്യത്യസ്തത പുലർത്തുന്നു എന്നാണ് ശ്രോതാക്കളുടെ അഭിപ്രായം.
മെട്രോ ട്രെയിൻ യാത്രയിലുണ്ടായ ഒരു ദുരനുഭവത്തിന്റെ പേരില്‍ ജോലിസ്ഥലത്തും വീട്ടിലും സമൂഹത്തിലുമെല്ലാം ഒറ്റപ്പെടലും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്. പിന്നീട് മെട്രോ സ്റ്റേഷനിൽ എത്തിയിട്ടും സുരാജ് മെട്രോയിൽ കയറാതെ പോകുന്നതും ഗാനരംഗത്ത് കാണാം. സുരാജിന്റെ പ്രകടനത്തിന് വ്യാപകമായ പ്രശംസയാണ് ലഭിക്കുന്നത്. ചിത്രത്തിലെ മറ്റു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു.
നവാഗതനായ എം.സി. ജോസഫാണ് ‘വികൃതി’യുടെ സംവിധായകൻ. അജീഷ് പി. തോമസിന്റേതാണ് തിരക്കഥ. കട്ട് ടു ക്രിയേറ്റ് പിക്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സുരഭി ലക്ഷ്മി, ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, വിന്‍സി അലോഷ്യസ്, മറീന, ഗ്രേസി, റിയ, മമിത ബൈജു തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് വികൃതി.