ADVERTISEMENT

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ടിനെ ശബ്ദമായി അടയാളപ്പെടുത്തുന്നത് 'ജീ ജീ ജീ ജീ ജീ' എന്ന ശബ്ദമായിരിക്കും. സിനിമയുടെ ടൈറ്റിൽ എഴുതി കാണിക്കുമ്പോൾ പശ്ചാത്തലത്തിൽ കേൾക്കുന്ന ഈ ശബ്ദം സിനിമയ്ക്കൊപ്പം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. തിയറ്ററിൽ നിന്ന് പ്രേക്ഷകർക്കൊപ്പം ഇറങ്ങിയ ഈ 'ജീ' ശബ്ദം സംഭവിച്ചതെങ്ങനെയെന്ന് തുറന്നു പറയുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ പ്രശാന്ത് പിള്ള. 

ചിത്രത്തിനായി വോക്കൽ ആർടിസ്റ്റുകളെ വച്ച് ശബ്ദം റെക്കോർഡ് ചെയ്ത വിഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രശാന്ത് പിള്ള ജെല്ലിക്കെട്ടിന്റെ ശബ്ദാനുഭവം വിവരിച്ചത്. 'പൂമല ഗാങ്' എന്നു വിശേഷിപ്പിച്ച വോക്കൽ ആർടിസ്റ്റുകളെ വച്ചായിരുന്നു ശബ്ദം റെക്കോർഡ് ചെയ്തത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ- "സൗണ്ട് റെക്കോർഡിങ്ങിന്റെ രണ്ടാം ദിവസം ഞാൻ ചില അക്ഷരങ്ങളും വാക്കുകളും അവരെക്കൊണ്ട് വെറുതെ ആവർത്തിച്ച് പറയിപ്പിച്ചു. ഒരു ഒഴുക്കിൽ വരുന്ന കുറച്ചു വാക്കുകൾ.... ജീ ജീ ജീ.... ക ക ക... അങ്ങനെ ചില അക്ഷരങ്ങൾ! ഞാൻ പറയുന്ന പോലെ വാക്കുകൾ ഒരു താളത്തിൽ ആവർത്തിക്കാനാണ് പറഞ്ഞത്. 'ജീ ജീ ജീ' എന്നു പറയുന്നത് അന്നു റെക്കോർഡ് ചെയ്ത പല താളങ്ങളിൽ ഒന്നായിരുന്നു. പിന്നീട് ലിജോ വന്ന് എന്നോടൊപ്പം പശ്ചാത്തല സംഗീതം ചെയ്യാനായി ഇരുന്നപ്പോൾ ഈ വോയ്സ് പീസ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അതു തന്നെ ടൈറ്റിലിൽ ഉപയോഗിക്കാമെന്ന് അദ്ദേഹം പറയുകയായിരുന്നു. അങ്ങനെയാണ് 'ജീ ജീ ജീ ജീ ജീ' ജല്ലിക്കെട്ടിന്റെ 'ആന്തം' ആയി മാറിയത്."

സിനിമയുടെ വോയ്സ് റെക്കോർഡിങ്ങിന്റെ കൂടുതൽ മെയ്ക്കിങ് വിഡിയോകൾ അധികം വൈകാതെ പങ്കുവയ്ക്കുമെന്നും പ്രശാന്ത് പിള്ള അറിയിച്ചു. "ഞാൻ ചെയ്യുന്ന ജോലി നന്നായി ആസ്വദിക്കാറുണ്ട്. അതു ലിജോയ്ക്ക് വേണ്ടിയാകുമ്പോൾ ആ സന്തോഷം ആയിരം മടങ്ങാണ്," പ്രശാന്ത് കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com