‘ഞങ്ങളും കലാകാരൻമാരാണ്’: പ്രധാനമന്ത്രിയുടെ ചടങ്ങിലെ വിവേചനത്തിനെതിരെ എസ്പിബി
Mail This Article
ഇത് വിവേചനമല്ലേ? ചോദ്യം എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റേത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലെ പ്രത്യേക ചടങ്ങിനെത്തിയ കലാകാരൻമാരെ രണ്ടു തരത്തിൽ കണ്ടതാണ് എസ്പിബിയെ പ്രകോപിതനാക്കിയത്. ഗേറ്റിൽ തന്നെ എസ്പിബി ഉൾപ്പെടെ തെന്നിന്ത്യൻ സംഘത്തിന്റെ ഫോൺ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുവാങ്ങി സൂക്ഷിച്ചു. ഉള്ളിൽ എത്തിയപ്പോഴതാ ഷാരൂഖ് ഖാനും ആമിർ ഖാനും പ്രധാനമന്തിക്കൊപ്പം സെൽഫിയെടുക്കുന്നു. മടങ്ങിയെത്തിയ ഉടൻ എസ്പിബി ഈ വിവേചനത്തോടു ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.
എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ചടങ്ങിൽ പങ്കെടുത്ത കലാകാരൻമാരേറെയും ബോളിവുഡിൽ നിന്നായിരുന്നുവെന്ന് തെലുങ്കു നടൻ രാം ചരണിന്റെ ഭാര്യ ഉപാസന കമിനേനിയും പരാതിപ്പെട്ടു. മഹാത്മാഗാന്ധിയുടെ 150–ാം ജൻമവാർഷികത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നടത്തിയ ചടങ്ങിന്റെ പേര് ‘മാറ്റം ഉള്ളിൽ നിന്ന്’ എന്നായിരുന്നു.