‘കൽക്കണ്ട’വുമായി ജയചന്ദ്രൻ; പുതിയ ബാൻഡ് ജനുവരിയിൽ
Mail This Article
×
ഗായകന്‍ പി.ജയചന്ദ്രൻ കൽക്കണ്ടവുമായി വരുന്നു. പാട്ടു കേൾക്കുന്നവരുടെ മനസിൽ അനുഭവങ്ങളുടെ തൃമധുരം നിറച്ച ഗായകൻ നയിക്കുന്ന ‘കൽക്കണ്ടം: ബാൻഡ് ജനുവരിയിൽ വേദിയിലെത്തും. ജയചന്ദ്രനൊപ്പം യുവഗായകരാണ് ബാൻഡിലുണ്ടാകുക.
സിനിമാപാട്ടുകൾ അതുപോലെ അവതരിപ്പിക്കുന്ന കൂട്ടായ്മയല്ലിത്. ജയചന്ദ്രന്റെ പാട്ടുകൾ യുവഗായകർ ഏറ്റുപാടുന്ന രീതിയിലാകും അവതരണം. കൈകൊട്ടിക്കളി, വഞ്ചിപ്പാട്ട് എന്നിവയുമുണ്ടാകും.
പാട്ടിനു പിറകിലെ അനുഭവങ്ങൾ ജയചന്ദ്രൻ പങ്കു വയ്ക്കും. കോളജുകളിലും ഗ്രാമീണ ക്ലബ്ബുകളിലും സംഗീത ശിൽപശാലകൾ സംഘടിപ്പിക്കും. നാടക നടനും സംഗീത കോഓർഡിനേറ്ററുമായ ബാലു.ആർ നായരും എസ്.മനോഹരനും ജയചന്ദ്രനൊപ്പമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.