ADVERTISEMENT

മൽഹാർ... മഴ നനയുന്ന അനുഭവമാണ് ഈ ഹിന്ദുസ്ഥാനി രാഗത്തിലെ പാട്ടുകൾ നൽകുക. ആ മഴയിൽ മണ്ണും മനസും നിറയും. സംഗീതത്തിനു മാത്രം കഴിയുന്ന അപൂർവ അനുഭവങ്ങളാണ് അത്. മൽഹാറിൽ തന്നെ എത്രയോ വകഭേദങ്ങൾ! അതിലൊന്നു അറിയപ്പെടുന്നത് സാക്ഷാൽ മിയാൻ താൻസെന്നിന്റെ പേരിലാണ്. മിയാൻ കി മൽഹാർ! മഴത്തണുപ്പുള്ള ഈ രാഗത്തിൽ അതിമനോഹരമായ ഹിന്ദുസ്ഥാനി ഗാനം ആലപിക്കുകയാണ് പ്രമുഖ സംഗീതജ്ഞയും പിന്നണിഗായികയുമായ രേണുക അരുൺ. ആലാപനം കൊണ്ടും ദൃശ്യഭംഗി കൊണ്ടും ഹൃദയഹാരിയായ അനുഭവമാണ് രേണുക അരുണിന്റെ 'കജ്രി' എന്ന ആൽബം. 

ഒരു നഗരത്തിനു മേൽ തിമിർത്തു പെയ്യുകയാണ് മഴ. ദിനചര്യകളുടെ ഓട്ടപ്പാച്ചിലിലേക്ക് അനുവാദം ചോദിക്കാതെ പെയ്യുന്ന മഴയുടെ നഗരക്കാഴ്ചകളാണ് പാട്ടിനൊപ്പം ആസ്വാദകരിലേക്കെത്തുന്നത്. മഴത്തണുപ്പിൽ മതിമറന്നു പാടുന്ന ഗായികയും മഴക്കാഴ്ചകളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നു. മഴയെ പ്രണയിക്കുന്നവർക്ക് മഴയിൽ പൊതിഞ്ഞൊരു സംഗീത സമ്മാനമാണ് കജ്രി.

പരമ്പരാഗത ഹിന്ദുസ്ഥാനി കൃതി ഫ്യൂഷൻ പശ്ചാത്തലത്തിൽ അറേഞ്ച് ചെ്തിരിക്കുന്നത് സുമേഷ് ആനന്ദ് ആണ്. വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ഹരികൃഷ്ണൻ അയ്യരും ദൃശ്യങ്ങൾ പകർത്തിയത് അച്ചുവുമാണ്. ഫ്രാൻസിസ് ലൂയിസ് ആണ് എഡിറ്റർ. ഹിന്ദുസ്ഥാനി രാഗത്തിലുള്ള ഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com