പിയാനോ വായിച്ച് പൃഥ്വിരാജിന്റെ അല്ലി ; വിഡിയോ
Mail This Article
പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകൾ അലംകൃത പലപ്പോഴും സമൂഹമാധ്യമങ്ങളിൽ താരമാകാറുണ്ട്. ഇപ്പോഴിതാ താരപുത്രി പിയാനോ വായിക്കുന്നതിന്റെ വിഡിയോ ആണ് ചർച്ച. ഏറെ ആസ്വദിച്ച് പിയാനോ വായിക്കുന്ന അലംകൃതയാണ് വിഡിയയോയിൽ ഉള്ളത്. മകൾ പിയാനോ വായിക്കുന്നതിന്റെ വിഡിയോ സുപ്രിയ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചത്.
പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്ന അലംകൃതയാണ് വിഡിയോയിൽ. ‘മമ്മാസ് ബേബി’ എന്നു പറഞ്ഞാണ് സുപ്രിയ വിഡിയോ പോസ്റ്റു ചെയ്തത്. ‘വളർന്നു വരുന്ന സംഗീതജ്ഞ’ എന്നും ‘അമ്മയുടെ അല്ലി’ എന്നും സുപ്രിയ കുറിച്ചു. പിൻ വശത്തു നിന്ന് വിഡിയോ എടുത്തതിനാൽ അല്ലിയുടെ മുഖം കാണാൻ സാധിക്കുന്നില്ല.
ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ ഏറെ ആവേശത്തോടെയാണ് പിയാനോ വായിക്കുന്നത്. തന്റെ വിരലുകൾ ചലിക്കുന്നതിനനുസരിച്ച് ഏറെ ആസ്വദിക്കുകയും ചെയ്യുന്നുണ്ട് താരപുത്രി. അലംകൃതയുടെ വിശേഷങ്ങളെല്ലാം പൃഥ്വിരാജും സുപ്രിയയും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.