ADVERTISEMENT

ന്യൂമോണിയയെ തുടർന്ന് 28 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഗായിക ലത മങ്കേഷ്കർ വീട്ടിൽ തിരിച്ചെത്തി. കഴിഞ്ഞ മാസം 11ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവർ രണ്ടാഴ്ചയിലേറെ വെന്റിലേറ്ററിലായിരുന്നു. 

 

തനിക്കു വേണ്ടി പ്രാർഥിച്ച എല്ലാവരോടും ലത മങ്കേഷ്കർ നന്ദി പറഞ്ഞു. ചികിത്സിച്ച ഡോക്ടർമാരോടും നഴ്സുമാരോടും കടപ്പാടുണ്ടെന്നും അവരുടെ സേവനങ്ങൾ അമൂല്യമാണെന്നും ലത ട്വിറ്ററിൽ കുറിച്ചു. പ്രിയ ഗായിക സുഖം പ്രാപിച്ചതറിഞ്ഞ് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ സന്തോഷം പങ്കു വച്ചു.

 

ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഹൃദയത്തിന്റെ പ്രവർത്തനത്തിലും തകരാറു സംഭവിച്ചിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com