ADVERTISEMENT

വിവാദങ്ങളിൽ നിന്നും ഇടവേളയെടുത്ത് തന്റെ പുതിയ ചിത്രമായ ‘വലിയപെരുന്നാളി’ന്റെ പ്രമോഷൻ തിരക്കുകളിലാണ് ഷെയ്ൻ നിഗം. പ്രമോഷന്റെ ഭാഗമായി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലെ ക്രിസ്മസ് ആഘോഷത്തിനെത്തിയ ഷെയിനിന്റെ തകർപ്പൻ ഡാൻസ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. 

 

രൺബീർ കപൂർ, അനുഷ്ക ശർമ, ഐശ്വര്യ റായ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘യേ ദിൽ ഹെ മുഷ്കിൽ’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഷെയ്ൻചുവടു വച്ചത്. ഒപ്പം കോളജ് വിദ്യാർഥികളുമുണ്ട്. വിദ്യാർഥികൾക്കൊപ്പം ഏറെ ആവേശത്തോടെയാണ് ഷെയിനിന്റെ ഡാൻസ്. പ്രിയ താരത്തിന്റെ ഡാൻസിന്റെ വിഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു. 

 

ഡിമൽ ഡെന്നിസ് ആണ് വലിയപെരുന്നാളിന്റെ സംവിധായകൻ. ഹിമിക ബോസ് ഷെയിനിന്റെ നായികയായി എത്തുന്നു. സൗബിൻ സാഹിർ, അലൻസിയർ, ജോജു ജോർജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com