ADVERTISEMENT

ഗോവിന്ദ് വസന്ത സംഗീതം പകർന്ന ‘തെഹ്കീഖ്’ എന്ന ആല്‍ബം പുറത്തിറങ്ങി. സൂഫി സംഗീതവും ഇന്ത്യൻ ക്ലാസിക്കൽ സംഗീതവും ഇഴചേർത്താണ് ഗാനം ഒരുക്കിയിരിക്കുന്നത്. തെഹ്കീഖ് എന്നാൽ തിരച്ചിൽ എന്നാണ് അർഥം. നഷ്ടപ്പെട്ടു പോയ ഭർത്താവിനെ തിരഞ്ഞിറങ്ങുന്ന യുവതിയുടെ കഥയാണ് ഗാനത്തിന്റെ മുഖ്യ പ്രേമേയം. നീരജ് മാധവും ആൻ ശീതളും ആണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 

 

‘ഫാമിലി മാൻ’ എന്ന വെബ് സീരീസിനു ശേഷം നീരജ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ആൽബത്തിന്. ധന്യ സുരേഷ് ആണ് വരികൾ ഒരുക്കിയത്. ശ്രീരഞ്ജിനി കോടംപള്ളി ഗാനം ആലപിച്ചിരിക്കുന്നു. 

 

ഗോവിന്ദ് വസന്തയുടെ തൈക്കുടം ബ്രിഡ്ജിൽ നിന്ന് വേറിട്ടുള്ള ആദ്യ സ്വതന്ത്ര സംഗീതാവിഷ്കാരമാണ് തെഹ്കീഖ്. വിനായക് ഗോപാല്‍ ക്യാമറയും അക്ഷയ് സത്യന്‍ മേനോന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ശ്രുതി നമ്പൂതിരിയാണ് ആൽബത്തിന്റെ സംവിധാനം. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com