ADVERTISEMENT

അഭയ ഹിരൺമയിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. ‘ഞാനും എന്റെ രാജകുമാരിയും’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് പിന്നാലെ ആരാധകർ കമന്റുകളുമായെത്തി. ഇരുവരും ‘ക്യൂട്ട് കപ്പിൾ’ ആണെന്ന് പലരും അഭിപ്രായപ്പെട്ടു. രണ്ടുപേരുടെയും വസ്ത്രധാരണത്തെക്കുറിച്ചും ആരാധകർ കമന്റുകളിട്ടു. 

 

ചിത്രത്തിനു തൊട്ടു പിന്നാലെ ‘ഞങ്ങളുടെ പ്രിയപ്പെട്ട സിത്തു’ എന്ന അടിക്കുറിപ്പോടെ ഗായിക സിത്താര കൃഷ്ണകുമാറിനൊപ്പമുള്ള ചിത്രവും ഗോപി സുന്ദർ പങ്കുവച്ചു. ഗോപി സുന്ദറിന്റെയും അഭയ ഹിരൺമയിയുടെയും തോളിൽ കയ്യിട്ടിരിക്കുന്ന സിത്താരയാണ് ചിത്രത്തിലുള്ളത്. മൂവരും ഒരുമിച്ചുള്ള ചിത്രവും ആരാധകർ ഏറ്റെടുത്തു. 

 

ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ചുള്ള അഭയയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി തെളിച്ചിരുന്നു. എന്നാൽ ഇരുവരും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്. സോഫയിൽ ഇരുന്ന് സ്റ്റീൽ പാത്രത്തിൽ ഗോപി സുന്ദർ താളമിടുകയും അതിനൊപ്പം അഭയ പാടുകയും ചെയ്തതിന്റെ വിഡിയോ വൈറലായിരുന്നു. ഇരുവരുടെയും ചിത്രങ്ങളും വിഡിയോയും ആരാധകർ ഏറ്റെടുക്കാറുണ്ട്. 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com