ADVERTISEMENT

മോഹൻലാൽ – സിദ്ദിഖ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിലെ പുതിയ ഗാനം പുറത്തിറങ്ങി. ദീപക് ദേവിന്റെ ഈണത്തിൽ പിറന്ന ആഘോഷപ്പാട്ടിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്. എം.ജി.ശ്രീകുമാറും ബിന്ദു അനിരുദ്ധനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമയുടേതാണ് വരികൾ. 

 

ചിത്രത്തിലെ മറ്റു ഗാനങ്ങൾ നേരത്തേ റിലീസ് ചെയ്തിരുന്നു. റഫീഖ് അഹമ്മദ് ആണ് വരികളൊരുക്കിയത്. ദീപക് ദേവിന്റെ ഈണം അതിമനോഹരമെന്നാണ് പ്രേക്ഷകർ പറയുന്നത്

 

2013–ൽ പുറത്തിറങ്ങിയ ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിനു ശേഷം മോഹൻലാലും സിദ്ദിഖും ഒരുമിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. ബോളിവുഡ് താരം അർബാസ് ഖാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹണി റോസ്, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, സർജാനോ ഖാലിദ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com