ADVERTISEMENT

നൃത്തച്ചുവടുകൾ കൊണ്ട് ആരാധകരെ അമ്പരപ്പിച്ച് മലയാളികളുടെ പ്രിയ താരം ഗ്രേസ് ആന്റണി. ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലെ ‘മിന്നൽ കരിവള ചാർത്തി, മഴവില്ലൂഞ്ഞാലാടി...’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് താരം ചുവടു വച്ചത്. ഗ്രേസിന്റെ ഡാൻസ് വിഡിയോ ഇതിനോടകം വൈറലാണ്. 

 

താരം തന്നെയാണ് ഡാൻസ് വിഡിയോ ആരാധകരുമായി പങ്കുവച്ചത്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സുഹൈദ് കുക്കുവും ഗ്രേസിനൊപ്പം ചുവടു വയ്ക്കുന്നുണ്ട്. താരത്തിന്റെ ഡാൻസ് ഇതിനോടകം സമൂഹമാധ്യമ ലോകം ഏറ്റെടുത്തു കഴിഞ്ഞു.

 

ഹരികൃഷ്ണൻസിലെ ഈ പാട്ടിന് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് വരികളൊരുക്കിയത്. ഔസേപ്പച്ചൻ‌‍ ഈണം പകർന്ന ഗാനം സുജാത ആലപിച്ചു. വർഷങ്ങൾക്കിപ്പുറവും പാട്ട് സൂപ്പർഹിറ്റുകളുടെ പട്ടികയിൽത്തന്നെയാണ്.  

 

കുമ്പളങ്ങി നൈറ്റ്സിലെ സിമി എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഗ്രേസ്. തമാശ, പ്രതി പൂവൻ കോഴി എന്നീ ചിത്രങ്ങളിലെയും സ്വഭാവിക അഭിനയത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. സുഡാനി ഫ്രം നൈജീരിയയ്ക്കു ശേഷം സക്കറിയ മുഹമ്മദ് ഒരുക്കുന്ന ഹലാൽ ലവ് സ്റ്റോറി ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com