ഭാര്യയ്ക്കൊപ്പം തകർത്താടി ഷാരൂഖ് ഖാൻ; വിഡിയോ
Mail This Article
×
ഭാര്യയ്ക്കൊപ്പം ചുവടു വച്ച് ഷാരൂഖ് ഖാൻ. അര്‍മാൻ ജെയിനിന്റെയും അനിസ മൽഹോത്രയുടെയും വിവാഹ റിസപ്ഷനിൽ എത്തിയപ്പോഴായിരുന്നു ഷാരൂഖ് ഭാര്യ ഗൗരിക്കൊപ്പം ചുവടു വച്ചത്. ഇരുവരുടെയും ഡാൻസിന്റെ വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. പാട്ടിനൊപ്പം തകർത്താടിയ ശേഷം ഷാരൂഖ് ഭാര്യയെ ചേർത്തു പിടിക്കുന്നതും വിഡിയോയിൽ കാണാം.
ഡാൻസിനു വേണ്ടി ഷാരൂഖ് താൽക്കാലിക മീശ വച്ചതും ആരാധകർക്കിടയിൽ വലിയ ചർച്ചയായി. ഷാരൂഖിനും ഗൗരിക്കുമൊപ്പം മറ്റൊരു പാട്ടിൽ കരൺ ജോഹറും ചുവടു വയ്ക്കുന്നുണ്ട്. വളരെ എനർജറ്റിക് ആയിട്ടാണ് മൂവരുടെയും ഡാൻസ്.
താരങ്ങളുടെ വിഡിയോ ഇതിനോടകം സമൂഹമാധ്യമലോകം ഏറ്റെടുത്തു കഴിഞ്ഞു. അനിൽ കപൂർ, സോനം കപൂർ, സിദ്ധാർഥ് മൽഹോത്ര, കരീന കപൂർ, കരിസ്മ കപൂർ തുടങ്ങിയവരും വിവാഹവിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.