ADVERTISEMENT

ദീപക് പറമ്പോലും പ്രയാഗ മാർട്ടിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസൻ, റിമ കല്ലിങ്കൽ, ഐശ്വര്യ ലക്ഷ്മി, മിയ ജോർജ്, നമിത പ്രമോദ്, നിഖില വിമൽ, അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്.

 

പ്രയാഗയും ദീപക്കും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ഗാനരംഗത്തിലുള്ളത്. ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അൻവർ അലി എഴുതിയ വരികൾക്ക് സച്ചിൻ ബാലു സംഗീതം പകർന്നിരിക്കുന്നു. ഷഹബാസ് അമനും സിത്താര കൃഷ്ണകുമാറും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. ഇരുവരുടെയും ആലാപനം ഏറെ ഹൃദ്യം എന്നാണ് പ്രേക്ഷകപക്ഷം. 

 

ഷൈജു അന്തിക്കാട് ആണ് ചിത്രത്തിന്റെ സംവിധായകൻ. ബയോസ്കോപ് ടാകീസിന്റെ ബാനറിൽ രാജീവ്‌കുമാർ ചിത്രം നിർമിക്കുന്നു. പ്രണയത്തിനും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ ലാൽ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, അഭിഷേക് രവീന്ദ്രൻ, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂർ, മഞ്ജു തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. 

 

അന്റോണിയോ മിഖായേൽ ഛായാഗ്രഹണവും വി സാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. അൻവർ അലിയെക്കൂടാതെ  വയലാർ ശരത്ചന്ദ്ര വർമ്മ, മനു മഞ്ജിത്, എ.ശാന്തകുമാർ എന്നിവരും ചേർന്നാണ് ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com