ADVERTISEMENT

ഗായകനും നടനുമായ സിദ്ധാർത്ഥ് മേനോന്റെ പാട്ടിനൊപ്പം ചുവടു വച്ച് ഭാര്യ തൻവി പാലവ്. സിദ്ധാർഥ് തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സിദ്ധാർഥിന്റെ ഹൃദ്യമായ ആലാപനത്തിനൊപ്പം തൻവി അതിമനോഹരമായി നൃത്തം ചെയ്യുന്നത് വിഡിയോയിൽ കാണാം. ഇതൊരു സാധാരണ പ്രണയമല്ലെന്നും തങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ ഏറെ സന്തോഷിക്കുന്നു എന്നും വിഡിയോ പങ്കുവച്ചുകൊണ്ട് സിദ്ധാർഥ് കുറിച്ചു.  

 

ആരാധകർക്കിടയിൽ വലിയ ചർച്ചയായ വിഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഇരുവരുടെയും പ്രണയം അതിമനോഹരമാണെന്നും എന്നെന്നും ഇതുപോലെ ഒന്നായിരിക്കട്ടെ എന്നും ആശംസകൾ നേർന്ന് ആരാധകർ കമന്റുകളിട്ടു. 

 

ഈ അടുത്ത കാലത്താണ് ഇരുവരും വിവാഹിതരായത്. മറാഠി നടിയും നർത്തകിയും ആണ് തന്‍വി പാലവ്. ഇരുവരുടെയും വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുകയാണെന്നും ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം ആണിതെന്നും കുറിച്ചുകൊണ്ട് സിദ്ധാർഥ് തന്നെയാണ് വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. 

 

തൈക്കുടം ബ്രിഡ്ജ് എന്ന പ്രമുഖ സംഗീത ബാൻഡിലൂടെ ആരാധകർക്ക് സുപരിചിതനായ സിദ്ധാർഥ്, ഫഹദ് ചിത്രമായ നോർത്ത് 24 കാതം എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് ചുവടു വച്ചത്. വി.കെ.പ്രകാശ് സംവിധാനം ചെയ്ത റോക്ക് സ്റ്റാർ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും ചുവടു വച്ച സിദ്ധാർഥ് പത്തോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com