ADVERTISEMENT

ദുൽഖർ സൽമാനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കുട്ടിക്കുറുമ്പാ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. അൽഫോൺസ് ജോസഫിന്റെ സംഗീതത്തിലൊരുങ്ങിയ പാട്ടിനു വരികളൊരുക്കിയത് സന്തോഷ് വർമയും അനൂപ് സത്യനും ചേർന്നാണ്. കെ.എസ്.ചിത്ര ആലപിച്ചിരിക്കുന്നു. ഗായികയുടെ നാദത്തിൽ അലിഞ്ഞു പോകുന്നു എന്നാണ് ആസ്വാദകപക്ഷം.

 

‘കുട്ടിക്കുറുമ്പാ കൊമ്പുള്ള വമ്പാ

അമ്പിളിക്കൊമ്പിൽ നിന്നെയിരുത്താനാര് വന്നതാര്

നിന്നെ മെരുക്കാനാക്കയ്യിലുണ്ടേ മാണിക്യച്ചെപ്പിൽ

സ്നേഹത്തിൻ തീരാനീര്...’

 

വരികളിലും ആലാപനത്തിലും വ്യത്യസ്തത പുലർത്തുന്ന ഗാനത്തിനു മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. ചിത്രത്തിലെ മറ്റു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. കുടംബരംഗങ്ങൾ ആവിഷ്കരിച്ചൊരുക്കിയ പാട്ട് യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയരുന്നു. 

 

നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിക്കുന്ന ചിത്രം, അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭം, മലയാള സിനിമയിലേക്കുള്ള കല്യാണി പ്രിയദര്‍ശന്റെ അരങ്ങേറ്റം, ദുൽഖർ സൽമാന്റെ വെഫെയറർ ഫിലിംസ് നിർമിക്കുന്ന ആദ്യ ചിത്രം എന്നിങ്ങനെ നിരവധി പ്രത്യേകതകളുമായാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആന്റണി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com