ADVERTISEMENT

ലോകം കണ്ട മികച്ച ഗായകരിലൊരാളായ കെന്നി റോജേഴ്സ് അന്തരിച്ചു. 81–ാം വയസ്സിലാണ് ഇതിഹാസ ഗായകന്റെ വിട വാങ്ങൽ. കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിൽ തന്നെ കഴിയുകയായിരുന്നു കെന്നിയുടെ മരണവിവരം ബന്ധുക്കൾ തന്നെയാണ് പുറത്തുവിട്ടത്. 

 

കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കെന്നിയുടെ സംസ്കാര ചടങ്ങുകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും നിലവിലെ ഭീകരാന്തരീക്ഷം അവസാനിച്ചതിനു ശേഷം കെന്നിയുടെ സ്മരണാർഥം സുഹൃത്തുക്കൾക്കും ആരാധകർക്കുമായി പൊതു പരിപാടികൾ നടത്തുമെന്നും ബന്ധുക്കൾ അറിയിച്ചു.   

 

ആറ് ദശാബ്ദങ്ങളോളം സംഗീതലോകത്ത് സജീവമായിരുന്നു കെന്നി. ദ് ഗാംബ്ലർ, ലേഡി, ദ് ഐലൻഡ്സ് ഇൻ ദ് സ്ട്രീം തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഈ അമേരിക്കൻ ഗായകൻ മൂന്ന് തവണ ഗ്രാമി പുരസ്കാരവും മറ്റ് അനവധി അംഗീകാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com