ADVERTISEMENT

മേക്ക്അപ്പ് ഇടാത്ത ചിത്രം പങ്കുവച്ച് അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ കാറ്റി പെറി. സ്വയം സമ്പർക്ക വിലക്കേർപ്പെടുത്തി കഴിയുന്ന ഗായിക, ക്വാറന്റീൻ ദിനങ്ങൾക്കും മുൻപുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും തമ്മിൽ താരതമ്യം ചെയ്തിരിക്കുകയാണ്. വെള്ളയും ചുവപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച് കടും നിറത്തിലുള്ള ലിപ്സ്റ്റിക്കിട്ട് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ഗായികയാണ് ആദ്യ ചിത്രത്തിൽ . എന്നാൽ മേക്ക്അപ്പ് ഇടാതെ മുടി ഒരുവശത്തേയ്ക്ക് ഒതുക്കി വച്ച് പുഞ്ചിരിച്ചിരിക്കുന്ന ലളിതമായ ചിത്രമാണ് രണ്ടാമത്തേത്. 

 

കാറ്റിയുടെ യഥാർഥ മുഖം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഗായികയുടെ മുഖത്തെ ബ്ലാക്ഹെഡ്സ് പോലും ചിത്രത്തിൽ നിന്നും വ്യക്തമാണ്. രണ്ട് ചിത്രങ്ങളും തമ്മിൽ വലിയ അന്തരം ഉണ്ടെന്നാണ് ആരാധകപക്ഷം. മണിക്കൂറുകൾക്കകം വൈറലായ ചിത്രത്തിനു നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. 

 

കാറ്റിയുടെ മേക്ക്അപ്പ് ആർട്ടിസ്റ്റ് ഉൾപ്പെടെ നിരവധി പേർ പ്രതികരണങ്ങളുമായെത്തി. മേക്ക് അപ്പ് ഇല്ലാത്തപ്പോഴും ഗായിക അതിസുന്ദരിയാണെന്നും കണ്ണുകളിലെ തിളക്കമാണ് ഏറ്റവുമധികം ആകർഷിക്കുന്നതെന്നും ആരാധകർ കുറിച്ചു. മേക്ക്അപ്പ് ഇടാത്തപ്പോഴാണ് കാറ്റി കൂടുതൽ സുന്ദരി എന്നാണ് ഭൂരിഭാഗം ആളുകളും പ്രതികരിച്ചത്. യഥാർഥ മുഖം വെളിപ്പെടുത്തിയതിൽ നിരവധി പേർ കാറ്റിയെ പ്രശംസിച്ചു. 

 

കോവിഡ് 19 വ്യാപിക്കുന്ന സാചര്യത്തിൽ എല്ലാവരും വീടുകളിൽ സ്വയം സമ്പർക്ക വിലക്കേർപ്പെടുത്തി കഴിയണമെന്ന് കാറ്റി ഓർമിപ്പിച്ചു. സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യത്തോടെയും സുരക്ഷിതത്വത്തോടെയുമിരിക്കണമെന്നും ഗായിക കൂട്ടിച്ചേർത്തു.  

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com