ADVERTISEMENT

കൊച്ചി∙ ലോക്ക്ഡൗൺ കാലത്ത് പരസ്പരം കാണാതെ 12 പേർ ചേർന്നൊരുക്കിയ ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മാനസിക ഒരുമയുടെ സന്ദേശം ഉണർത്തിയുള്ളതാണ് സംഗീതം. പ്രളയകാലത്തെ മറികടന്ന കേരളം ഇപ്പോഴുള്ള പ്രതിസന്ധികളെയും തരണം ചെയ്യുമെന്ന ആത്മവിശ്വാസമാണ് പങ്കുവയ്ക്കുന്നത്. 

 

മമ്മൂട്ടി, ഫഹദ് ഫാസിൽ, ജയസൂര്യ, കുഞ്ചാക്കൊ ബോബൻ തുടങ്ങി മലയാള സിനിമ മേഖലയിലെ പ്രമുഖരാണ് ഇതിനകം സമൂഹമാധ്യമങ്ങളിലെ പേജുകളിലൂടെ വിഡിയോ പങ്കുവെച്ചത്. 

 

പിന്നണി ഗായകൻ ഡോ. രെജു ജോസഫിന്റേതാണ് സംഗീതം. വരികൾ എഴുതിയത് മാധ്യമപ്രവർത്തകൻ മഹേഷ്‌ പോലൂരാണ്. മനോരമ ന്യൂസ് ക്യാമറാമാൻ അഖിൽദാസ് ആണ് ദൃശ്യ സംവിധാനം ഒരുക്കിയത്. ലോക്ക്ഡൗൺ കാലത്തെ നിയന്ത്രണങ്ങൾ പൂർണമായി പാലിച്ച് പരസ്പരം കാണാതെയാണ് കൂട്ടായ്മയുടെ ഈ സ്വരം ഉയർന്നിട്ടുള്ളത്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com