ADVERTISEMENT

 

സമൂഹമാധ്യമങ്ങളിൽ കുഞ്ഞുങ്ങളുടെ വിഡിയോ പങ്കുവയ്ക്കുന്നതിനെ വിമർശിച്ച് ഗായിക ജ്യോത്സ്ന രാധാകൃഷ്ണൻ. കുട്ടികളുടെ ടിക് ടോക് വിഡിയോകൾ കാണുന്നതും അത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യുന്നത് കൗതുകകരമായി തോന്നാമെങ്കിലും അത് അത്ര നല്ല കാര്യമല്ലെന്ന് ഗായിക പറയുന്നു. ഇന്റർനെറ്റിൽ നിറയെ കുട്ടികളോട് ലൈംഗികാസക്തിയുള്ളവരാണ്. ഒരു അമ്മയെന്ന നിലയിലാണ് താൻ ഇതു പറയുന്നതെന്നും ജ്യോത്സ്ന സമൂഹമാധ്യമത്തിൽ കുറിച്ചു. 

 

ജ്യോത്സ്നയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

 

‘ഞാൻ സാധാരണയായി ഓരോ കാര്യത്തിലും അഭിപ്രായങ്ങളുമായി വരാറില്ല. പക്ഷേ, ഒരു അമ്മയെന്ന നിലയിൽ ഇതെന്നെ വല്ലാതെ അലട്ടുന്നു. നമ്മൾ ഇതേക്കുറിച്ച് ചിന്തിക്കേണ്ടതല്ലേ? കൊച്ചു കുട്ടികളുടെ ടിക് ടോക് വിഡിയോകൾ ധാരാളമായി കാണാറുണ്ട്. എനിക്ക് വളരെ അദ്ഭുതം തോന്നുന്നു. വിഡിയോകളിൽ ചിലത് വളരെ ക്യൂട്ട് ആണ്. ചിലതിൽ അവരുടെ പ്രായത്തെ തോൽപ്പിക്കുന്ന മുഖഭാവങ്ങളും വികാരങ്ങളും കാണുന്നു. 

 

അതീവ ഗൗരവത്തോടെ തന്നെ പറയട്ടെ. അത് ക്യൂട്ട് അല്ല. നല്ലതുമല്ല. കുട്ടികളോടു ലൈഗികാസക്തിയുള്ളവരാണ് ഇപ്പോൾ  ഇന്റർനെറ്റിൽ നിറയെ. അത് നാം മറക്കരുത്. കുട്ടികൾ കുട്ടികളായി തന്നെയിരിക്കട്ടെ’. 

 

ജ്യോത്സനയുടെ കുറിപ്പ് ഗൗരവമേറിയ ചർച്ചയ്ക്ക് തുടക്കമിട്ടു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ നിരവധി പേർ പ്രതികരിച്ചു. ഗായകരായ രഞ്ജിനി ജോസ്, ഗായത്രി അശേകൻ, മൃദുല വാരിയർ തുടങ്ങിയ പ്രമുഖർ ജ്യോത്സ്നയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തി. 'കുട്ടികൾ കുട്ടികളായിരിക്കണമെന്നും അവർക്ക് മുതിർന്നവരെപ്പോലെയാകാൻ ഒരുപാട് സമയമുണ്ടെന്നും' ഗായിക രഞ്ജിനി അഭിപ്രായപ്പെട്ടു. 'മാതാപിതാക്കളിലെ സാംസ്കാരിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഇത്തരം കാര്യങ്ങളിലേക്കു നയിക്കുന്നത്' എന്നായിരുന്നു ഗായത്രി അശോകന്റെ കമന്റ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com